For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ക്ലൈമാക്‌സ് വെളിപ്പെടുത്തി റിവ്യൂ നല്‍കിയ മാതൃഭൂമിയോട് സംവിധായകന് പറയാനുള്ളത്, കാണൂ!

  |

  കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമ ഒന്നടങ്കം ഞെട്ടിയിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനകളെക്കുറിച്ചും ഒടുവില്‍ ജനപ്രിയ താരത്തിന്റെ അറസ്റ്റും ജയില്‍വാസവുമൊക്കെയായിരുന്നു പിന്നീട് നടന്നത്. ചെയ്യാത്ത തെറ്റിനാണ് താന്‍ ജയിലില്‍ പോവേണ്ടി വന്നതെന്ന് തുടക്കം മുതല്‍ ദിലീപ് ആവര്‍ത്തിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവും ദിലീപിന്റെ ജയില്‍വാസവുമാണോ ഇരയുടെ പ്രമേയെന്ന തരത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ട്രെയിലറുമൊക്കെയായിരുന്നു ഈ സംശയത്തെ ഊട്ടിയുറപ്പിച്ചത്. എന്നാല്‍ സിനിമ റിലീസ് ചെയ്തതോടെ ആ ആശങ്കയ്ക്ക് വിരമാമാവുകയായിരുന്നു.

  സിനിമ കണ്ടവരാരും അതിന്റെ ക്ലൈമാക്‌സിനെക്കുറിച്ചോ അപ്രതീക്ഷിത ട്വിസറ്റിനെക്കുറിച്ചോ പറയുന്നത് പൊതുവെ ആരും പോത്സാഹിപ്പിക്കാറില്ല. റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ച് മാധ്യമങ്ങളില്‍ റിവ്യൂ വരാറുണ്ട്. ഇരയെന്ന സിനിമയ്ക്ക് മാതൃഭൂമി നല്‍കിയ നിരൂപണത്തെ വിമര്‍ശിച്ച് സിനിമാപ്രവര്‍ത്തകരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സലാം ബാപ്പുവും രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

  മഴവില്ലാണോടേയ്! നീലക്കമ്മലും പുതിയ ഷര്‍ട്ടും മോഹന്‍ലാലിന് ട്രോളോട് ട്രോള്‍, കാണൂ!

  മമ്മൂട്ടി പൊളിച്ചു, മാസും ക്ലാസും ചേര്‍ന്ന് പരോള്‍, ശരിക്കുമൊരു കുടുംബചിത്രം തന്നെ! ട്രെയിലര്‍, കാണൂ

  പ്രതിഷേധാര്‍ഹമായ പ്രവര്‍ത്തി

  നിരവധി മഹത്തായ കലാകാരന്മാരെ മലയാളത്തിന് സംഭാവന ചെയ്യുകയും ചെറുപ്പക്കാരുടെ സാഹിത്യാഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചിട്ടുമുള്ള മലയാളത്തിലെ ലക്ഷണമൊത്ത സാഹിത്യ വാരികയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്. ശുദ്ധമായ സാഹിത്യത്തെയും കലയെയും ജനകിയമാക്കിയമാക്കി നിലനിർത്തുന്നതിൽ മാതൃഭൂമി വഹിക്കുന്ന പങ്ക്‌ ആർക്കും അവഗണിക്കാനും പറ്റില്ല.. ഏറ്റവും സത്യസന്ധതയോടെ വായനക്കാർ വായിച്ചിരുന്ന പത്രമാണ് മാതൃഭൂമി, പ്രസിദ്ധികരണം നിർത്തുന്നതുവരെ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിൽ കൂടെ നിന്ന സിനിമ വരികയാണ് ചിത്രഭൂമി. ഇത്രയും മഹത്തായ പാരമ്പര്യമുള്ള മാതൃഭൂമി അടുത്തകാലത്തായി സിനിമക്കെതിരായി, സിനിമയെ നശിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നത് പ്രതിഷേധാർഹം തന്നെയാണ്.

  ക്ലൈമാക്സ് വെളിപ്പെടുത്തിയാല്‍

  ചെറുപ്പത്തിൽ പൊന്നാനിയിൽ നിന്നും ഗുരുവായൂർ നിന്നും തിരൂർ നിന്നും റിലീസ് സിനിമകൾ കാണുമ്പോൾ കഷ്ടപ്പെട്ട് ടിക്കറ്റിനായി ക്യു നിൽക്കുന്ന സമയത്ത് സിനിമ കണ്ടിറങ്ങുന്നവരിൽ ചില തെമ്മാടികൾ ക്ലൈമാക്സും സസ്‌പെൻസും ഉറക്കെ വിളിച്ചു പറഞ്ഞു പോകും ഒരു പ്രേക്ഷനെന്ന നിലയിൽ ആ സമയത്തുണ്ടാകുന്ന ദേഷ്യവും സങ്കടവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്, സസ്പെൻസ് വെളിപ്പെടുത്തുന്ന തെമ്മാടി കൂട്ടങ്ങളെ നാട്ടുകാർ കൈകാര്യം ചെയ്യുന്നത് പലപ്പോഴും ഞാൻ സാക്ഷ്യം വഹിച്ചിട്ടുമുണ്ട്, ഈ അവസ്ഥയിലേക്ക് മലയാളത്തിന്റെ പ്രിയപ്പെട്ട പത്രം തരംതാണു പോകരുത് , കാണാനിരിക്കുന്ന സിനിമയുടെ ക്ലൈമാക്സ് വെളിപ്പെടുത്താൻ ഏത് അടുത്ത കൂട്ടുകാരനെയും നമ്മൾ അനുവദിക്കാറില്ല, ഇത് ഒരു പ്രേക്ഷകന്റെ അവകാശമാണ്.

  പ്രേക്ഷകരെയാണ് ബാധിക്കുന്നത്

  വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുള്ള സ്ഥാപനമാണ് മാതൃഭൂമി, അതിന്റെ തലപ്പത്തിരിക്കുന്ന പലരും സഹോദര തുല്ലൃരാണ്, ജീവനക്കാരുമായി അടുത്ത സൗഹൃദവും കാത്തു സൂക്ഷിക്കുന്നു, മാതൃഭൂമിയുടെ വിഷ്വൽ മീഡിയയിലെ ആദ്യ ചുവടുവെപ്പായ എം ബി ടിവിയുടെ മാതൃഭൂമി കലോത്സവത്തിന്റെ കൂടെ കേരളമൊട്ടുക്ക് സഞ്ചരിക്കാൻ ക്യാമറക്ക് പുറകിൽ ഞാനുമുണ്ടായിരുന്നു... എനിക്ക് ആദ്യമായി സ്വതന്ത്രമായി ഒരു വർക്ക് തരാൻ ധൈര്യം കാണിച്ചത് മാതൃഭുമിയാണ്, തിരുവന്തപുരത്ത് വെച്ച് നടന്ന ആദ്യ ഗൃഹലക്ഷ്മി അവാർഡ്. എന്റെ സിനിമകൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്നതിൽ മാതൃഭൂമി ഒരു മടിയും കാണിച്ചിട്ടുമില്ല, അത് കൊണ്ടുതന്നെ എന്റെ ശീലം മാതൃഭൂമി പത്രവും ചാനലുമാണ് എന്നിരുന്നാലും പറയട്ടെ മാതൃഭൂമി പോലെ ഒരു പത്രം സിനിമാ നിരൂപണം നടത്തുമ്പോൾ കുറച്ചൊക്കെ ഔചിത്യം പാലിച്ചാൽ നല്ലതായിരുന്നു.. ഇത് നിങ്ങൾക്ക് പരസ്യം തരാത്ത സിനിമാക്കാരോടുള്ള ചൊരുക്ക് തീർക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രേക്ഷകരെയാണ്, അവരുടെ ആസ്വദിക്കാനുള്ള അവകാശത്തെയാണ്... നിങ്ങൾ വിമർശിച്ച പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ വിജയം കൈവരിച്ചത് നമ്മൾ കണ്ടതാണ്, എന്നാൽ സ്വപ്നസാക്ഷാത്കാരമായി ചെറുപ്പക്കാർ കഷ്ടപ്പെട്ട് സിനിമ ഒരുക്കി പ്രതിക്ഷയോട് വരുമ്പോൾ അവരെ എഴുതി നശിപ്പിക്കാതിരിക്കാനുള്ള നന്മ മാതൃഭൂമിയിൽ നിന്ന് പ്രതീക്ഷിക്കുന്നു.. വിമർശിക്കുന്നത് വളരാൻ ആയിരിക്കണം.

  ഗുണ്ടയുടെ നിലവാരത്തിലേക്ക് നീങ്ങരുത്

  പത്രം എന്നത്‌ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ അവകാശത്തിന്റെ പ്രതീകമാണു, അത്‌ ചെറിയ കാര്യത്തിനു കത്തി എടുത്തു കുത്തുന്ന തെരുവ്‌ ഗുണ്ടയുടെ നിലവാരത്തിലേക്ക്‌ തരം താഴരുത്‌. പത്രം നിലനിൽക്കുന്നത്‌, നില നിൽക്കേണ്ടത്‌ ജനങ്ങളുടെ മനസ്സിലാണു, മറ്റ്‌ ബിസിനസ്‌ പോലെയല്ല; ഇത് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ടതില്ലലോ, ജനങ്ങളുടേയും വ്യക്തികളുടേയും അവകാശത്തെ ഹനിക്കലാണു പത്രധർമ്മം എന്നാണു മാതൃഭൂമി കരുതുന്നതെങ്കിൽ പ്രത്യേകിച്ച്‌ ഒന്നും പറയാനില്ല, ഒരു കാര്യം ഓർമ്മിപ്പിക്കാം, ചരിത്രം നിർമ്മിച്ചവർ, ചരിത്രത്തിനു ഒപ്പം നടന്നവർ ചരിത്രത്തിന്റെ ചവറ്റ്‌ കൊട്ടയിൽ വീഴും. ദയവു ചെയ്ത്‌ വഴികാട്ടിയില്ലെക്കിലും വഴിയടക്കരുത്.

  സലാം ബാപ്പുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

  സംവിധായകന്‍ സലാം ബാപ്പുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കൂ.

  English summary
  Salam Bappu about Ira.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more