സലാമിന്റെ ആക്ഷേപഹാസ്യത്തില്‍ മമ്മൂട്ടി നായകന്‍

മലയാളചലച്ചിത്രമേഖലയിലെ സംവിധായകരില്‍ പുതുമുഖമായ സലാം തന്റെ ആദ്യ ചിത്രം മമ്മൂട്ടിയെ നായകനാക്കി ചെയ്യനായിരുന്നുവത്രേ തീരുമാനിച്ചിരുന്നത്. എന്നാല്‍ താരങ്ങളുടെ ഡേറ്റുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആ പ്രൊജക്ട് മാറ്റിവച്ച് റെഡ് വൈന്‍ ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
ആ ചിത്രത്തില്‍ മമ്മൂട്ടിയെ ഒരു വൈദികനായി അവതരിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ക്രൈസ്തവ പുരോഹിതന്മാര്‍ കേന്ദ്രകഥാപാത്രങ്ങളായുള്ള പല ചിത്രങ്ങളും പുറത്തിറങ്ങിയ സാഹചര്യം കണക്കിലെടുത്ത് പിന്നീട് ആ വിഷയം വേണ്ടെന്ന് തീരുമാനിയ്ക്കുകയായിരുന്നു. പിന്നീടാണ് വളരെ വ്യത്യസ്തമായ ഒരു വിഷയത്തിനായി ശ്രമം നടത്തുകയും അത് ലഭിയ്ക്കുകയും ചെയ്തത്- സലാം പറയുന്നു.
പുതിയ ചിത്രം വളരെ രസകരമായ ഒരു ആക്ഷേപഹാസ്യ ചിത്രമായിരിക്കും. അടുത്തിടെയാണ് ഈ കഥയെക്കുറിച്ച് ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞത്, കഥയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. റെഡ് വൈന്‍ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ഇഷ്ടപ്പെട്ട ചിത്രമാണ്, എന്നാല്‍ അടുത്ത ചിത്രം എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതായിരിക്കും- സലാം ഉറപ്പു നല്‍കുന്നു.


Click it and Unblock the Notifications











