»   » പട്ടാള മേധാവികള്‍ ഉറപ്പുനല്‍കിയാല്‍ സലാം കശ്മീര്‍

പട്ടാള മേധാവികള്‍ ഉറപ്പുനല്‍കിയാല്‍ സലാം കശ്മീര്‍

Posted By:
Subscribe to Filmibeat Malayalam

ഓണത്തിനു റിലീസ് ചെയ്യേണ്ടിയിരുന്ന ജോഷി ചിത്രമായ സലാം കാശ്മീര്‍ ഓണം കഴിഞ്ഞ് ഒരുമാസമായിട്ടും റിലീസ്‌ചെയ്യാത്തതെന്ത്? സുരേഷ്‌ഗോപിയും ജയറാമും നീണ്ട കാലത്തിനു ശേഷം ഒന്നിക്കുന്ന ചിത്രമായ സലാം കശ്മീരിനായി പ്രേക്ഷകര്‍ കാത്തിരിക്കെ തിയറ്ററിലെത്താത്തതുകൊണ്ട് എന്ത് എന്ന് എല്ലാവരും ചോദിക്കുകയായിരുന്നു. സലാം കശ്മീരിന് വിലങ്ങായത് സൈന്യത്തിന്റെ അനുമതി കിട്ടാത്തതായിരുന്നു. സൈനിക മേധാവികളുടെ എന്‍ഒസി ലഭിച്ചാല്‍ മാത്രമേ ചിത്രം തിയറ്ററിലെത്തുകയുള്ളൂ.

കശ്മീരിലെ സൈനിക പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമായതിനാലാണ് സൈനിക മേധാവികളുടെ എന്‍ഒസി ലഭിക്കേണ്ടത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ വച്ചായിരുന്നു സിനിമയുടെ ചില ഭാഗങ്ങളുടെ ചിത്രീകരണം. നായകനായ ജയറാം സൈനികനായിട്ടാണ് അഭിനയിക്കുന്നത്.

ഇതെല്ലാംകൊണ്ടാണ് സിനിമ റിലീസ് ചെയ്യണമെങ്കില്‍ സൈന്യത്തിന്റെ നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ടിയിരിക്കുന്നത്. സൈനിക മേധാവികളുടെ അനുമതിക്കായി സിനിമ അയച്ചെങ്കിലും മേധാവികള്‍ ഇനിയും കണ്ടിട്ടില്ല.

മുന്‍പ് മമ്മൂട്ടിയെ നായകനാക്കിയ നായര്‍സാബിനും ഇതുപോലെ വിലക്കുണ്ടായിരുന്നു. കശ്മീര്‍ പശ്ചാത്തലത്തിലായിരുന്നു ആ ചിത്രവും ഒരുങ്ങിയിരുന്നത്. സൈനിക മേധാവികള്‍ കണ്ട് ഉറപ്പുവരുത്തിയ ശേഷമായിരുന്നു നായര്‍സാബ് റിലീസ് ചെയ്തത്. റിലീസ് ഡേറ്റ് നിശ്ചയിച്ചിട്ടും മാറ്റിവയ്ക്കണ്ട ഗതികേട് നായര്‍സാബിനുണ്ടായിരുന്നു.

ലോക്പാലിനു ശേഷം ജോഷി സംവിധാനംചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് മഹാ സുബൈര്‍ ആണ്. കോടികള്‍ ചെലവിട്ട് നിര്‍മിച്ച സിനിമയുടെ റിലീസ് വൈകുന്നത് നിര്‍മാതാവിനെ വലച്ചിരിക്കുകയാണ്.

English summary
The Movie Salam Kashmir release has been shifted due to delay in getting NOC from Military officials.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam