»   » ഗള്‍ഫുകാരനായി സലിം അഹമ്മദ്

ഗള്‍ഫുകാരനായി സലിം അഹമ്മദ്

Posted By:
Subscribe to Filmibeat Malayalam
Salim Ahamed
മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കടയ്ക്കു ശേഷം സലിം അഹമ്മദ് മറ്റൊരു ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നു. ഇക്കുറി ഗള്‍ഫ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മോഹന്‍ലാലോ സുരേഷ്‌ഗോപിയോ ആയിരിക്കും നായകന്‍ എന്നറിയുന്നു.

സലിം അഹമ്മദിന്റെ തന്നെ അനുഭവത്തില്‍ നിന്നാണു കഥ വിരിയുന്നത്. ആദ്യ ചിത്രങ്ങളായ ആദാമിന്റെ മകന്‍ അബുവും കുഞ്ഞനന്തന്റെ കടയും സലിം അഹമ്മദിന്റെ തന്നെ ജീവിതമായിരുന്നു. ഹജിനു പോയി വരുമ്പോള്‍ വിമാനത്തില്‍ നിന്നു കണ്ട ഒരു കുടുംബത്തിന്റെ അവസ്ഥയില്‍ നിന്നും നാട്ടില്‍ ഹജിനു പോകാന്‍ കൊതിച്ച ഒരു വയോധികനില്‍ നിന്നുമായിരുന്നു ആദാമിന്റെ മകന്‍ ജനിച്ചത്.

മട്ടന്നൂരില്‍ സ്വന്തമായുള്ള കട കെഎസ്ടിപി റോഡ് വികസനത്തിന്റെ പേരില്‍ നഷ്ടപ്പെട്ടപ്പോളുണ്ടായ അനുഭവമാണ് കുഞ്ഞനന്തന്റെ കടയായത്. അതുപോലെ കുറച്ചുകാലം ഗള്‍ഫില്‍ ജോലി ചെയ്തപ്പോഴുള്ള അനുഭവമാണ് പുതിയ ചിത്രത്തിലേക്കു കൊണ്ടുവരുന്നത്.

മധു അമ്പാട്ട് തന്നെയായിരിക്കും കാമറ. റസൂല്‍ പൂക്കുട്ടിയും ഈ ചിത്രത്തില്‍ സഹകരിക്കും. ആദ്യ രണ്ടു ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത സലിംകുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ടാകും.

മോഹന്‍ലാലിനെയാണ് സലിം നായകനാക്കാന്‍ ഉദ്ദേശിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. കുടുംബത്തിനു വേണ്ടി ജീവിതം ഗള്‍ഫിലെ മണലാരണ്യത്തില്‍ തീര്‍ത്ത് ഒടുവില്‍ ഒന്നുമല്ലാതായിരുന്നവരെക്കുറിച്ചാണ് ഈ ചിത്രം. സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെയാണ് ഇക്കുറിയും സലിം അഹമ്മദ് കൈകാര്യം ചെയ്യാന്‍ പോകുന്നത്.

ആദാമിന്റെ മകന്‍ രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയമായപ്പോള്‍ കുഞ്ഞനന്തന്റെ കട വന്‍ പരാജയമായിരുന്നു. പഴയകാല ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്. ഫാസ്റ്റ് മൂവി കണ്ടു ശീലിച്ച പുത്തന്‍തലമുറയ്ക്ക് ചിത്രം പിടിച്ചില്ല. ഒരാഴ്ച മാത്രമേ ചിത്രം തിയറ്ററില്‍ ഓടിയുള്ളൂ. ഏതായാലും പ്രവാസിമലയാളിയുടെ പ്രശ്‌നത്തിലൂടെ സലിം അഹമ്മദ് വീണ്ടും ശ്രദ്ധേയനാകുമെന്നു പ്രതീക്ഷിക്കാം

English summary
Salim Ahamed ready for his next film with Mohan Lal and Suresh Gopi. 

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam