twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പള്ളിക്കല്‍ നാരായണനെന്ന പ്രവാസിയായി മമ്മൂട്ടി

    By Lakshmi
    |

    ആദാമിന്റെ മകന്‍ എന്ന അബു എന്ന ആദ്യചിത്രത്തിലൂടെ മികച്ച സംവിധായകനെന്ന് പേരെടുത്ത സലിം അഹമ്മദ് തന്റെ മൂന്നാമത്തെ ചിത്രം തുടങ്ങുന്നു. രണ്ടാമത്തെ ചിത്രമായ കുഞ്ഞനന്തന്റെ കടയിലെ നായകനായെത്തിയ മമ്മൂട്ടിതന്നെയാണ് സലിം അഹമ്മദിന്റെ മൂന്നാം ചിത്രത്തിലെയും നായകന്‍. പ്രവാസജീവിതത്തിന്റെ കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടിയെത്തുന്നത്.

    പ്രവാസത്തിന്റെ നാല് ഘട്ടങ്ങളാണ് ചിത്രത്തിലുള്ളത്. നാലും പള്ളിക്കല്‍ നാരായണന്റെ ജീവിതത്തിലൂടെയാണ് പറയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ശ്രീനിവാസന്‍, സലിംകുമാര്‍, സിദ്ദിഖ് എന്നിവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും നായികയ്ക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സലിം പറയുന്നു.

    Mammootty

    ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ദുബയില്‍ വച്ചാണ് ചിത്രീകരിക്കുക. ചിലഭാഗങ്ങള്‍ ഹൈദരാബാദില്‍ ചിത്രീകരിക്കുന്നുണ്ട്. പ്രവാസികള്‍ കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ ഉണ്ടാക്കിയ വ്യത്യാസങ്ങളും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. വിഷു റിലീസായി ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് മധു അമ്പാട്ടാണ്.

    മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും പള്ളിക്കല്‍ നാരായണന്‍ എന്നാണ് സലിം അഹമ്മദ് പറയുന്നത്. 2013ല്‍ ഇറങ്ങിയ കുഞ്ഞനന്തന്റെ കടയെന്ന ചിത്രവും ഏറെ പ്രശംസകള്‍നേടിയിരുന്നു. ചിത്രത്തിലെ കുഞ്ഞനന്തന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടി മനോഹരമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

    ഇതിനിടെ സലിം അഹമ്മദിന്റെ ആദ്യ ചിത്രമായ ആദാമിന്റെ മകന്‍ അബുവിന്റെ അറബി പതിപ്പിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. മാര്‍ച്ചില്‍ അറബി പതിപ്പ് പുറത്തിറങ്ങും. ആദ്യമായിട്ടാണ് ഒരു ദക്ഷിണേന്ത്യന്‍ ചിത്രം അറബില്‍ ഇറങ്ങാന്‍ പോകുന്നത്.

    English summary
    Director Salim Ahammed and Super Star Mammootty is teaming up once again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X