»   » 'ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടൂ'!!! സിനിമയ്ക്കുള്ളിലെ കഥയുമായി സലിം അഹമ്മദ് വരുന്നു!!!

'ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടൂ'!!! സിനിമയ്ക്കുള്ളിലെ കഥയുമായി സലിം അഹമ്മദ് വരുന്നു!!!

Posted By:
Subscribe to Filmibeat Malayalam

മമ്മുട്ടി ചിത്രമായി പത്തേമാരിക്ക് ശേഷം പുതിയ ചിത്രവുമായി സലിം അഹമ്മദ് വരുന്നു. ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന ദിനത്തില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സലിം അഹമ്മദ് ഇക്കാര്യം അറിയിച്ചത്. സലിമിന്റേതായി ഒടുവിലിറങ്ങിയ പത്തേമാരി ബോക്‌സ് ഓഫീസിലും നേട്ടമുണ്ടാക്കി. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും പത്തേമാരി സ്വന്തമാക്കി.

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ നിന്നും ഒരു സിനിമ ഓസ്‌കാറിന് നോമിനേറ്റ് ചെയ്യപ്പെടുന്നത് ആദാമിന്റെ മകന്‍ അബു ആയിരുന്നു. തുടര്‍ന്നിങ്ങോട്ട് എണ്ണം പറഞ്ഞ കലാമൂല്യമുള്ള മൂന്ന് ചിത്രങ്ങള്‍ സലിം അഹമ്മദ് മലയാളത്തിന് സമ്മാനിച്ചു. പത്തേമാരിയിലും കുഞ്ഞനന്തന്റെ കടയിലും മമ്മുട്ടിയായിരുന്നു നായകന്‍.

സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ പ്രമേയം. 'ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടൂ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഓസ്‌കര്‍ പ്രഖ്യാപനത്തിന്റെ അന്നുതന്നെയാണ് പേരില്‍ ഓസ്‌കാറുള്ള തന്റെ സിനിമ സലിം പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പേരിനേക്കുറിച്ചും പ്രമേയത്തേക്കുറിച്ചും വ്യക്തമാക്കിയെങ്കിലും മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അഭിനേതാക്കളേയും സാങ്കേതിക പ്രവര്‍ത്തകരേയും കുറിച്ച് പിന്നാലെ പറയുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.

സലിം അഹമ്മദ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ആദാമിന്റെ മകന്‍ അബു മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിരുന്നു. സലിംകുമാര്‍ നായകനായി അഭിനയിച്ച ചിത്രം സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹമായി. ഈ ചിത്രത്തിലെ അഭിനയത്തിനായിരുന്നു സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചുകൊണ്ടുള്ള സലിം അഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Salim Ahamed announce his new movie, 'And the Oscar goes to'. He didn't disclose the cast and crew of the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam