»   » റെഡ് വൈന്‍ വ്യാഴാഴ്ച തിയേറ്ററിലെത്തും

റെഡ് വൈന്‍ വ്യാഴാഴ്ച തിയേറ്ററിലെത്തും

Posted By:
Subscribe to Filmibeat Malayalam

}മോഹന്‍ലാലും ആസിഫ് അലിയും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്ന റെഡ് വൈന്‍ വ്യാഴാഴ്ച തിയേറ്ററില്‍ എത്തുന്നു. അടുത്തിടെ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ മൂന്നുതാരങ്ങള്‍ തങ്ങളുടെ ഭാഗ്യം തേടുന്ന ചിത്രമാണ് സലാം ബാപ്പു സംവിധാനം ചെയ്ത റെഡ് വൈന്‍. അതിലുപരി 'തിരക്കഥാ മോഷണത്തിന്' കോടതി കയറുകയും ചെയ്തു.

കഥയും തിരക്കഥയും മാമന്‍ കെ. രാജന്‍ സ്വന്തം പേരിലാക്കിയെന്നാരോപിച്ച് കഥാകൃത്ത് നൗഫല്‍ ബ്ലാത്തൂര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സിനിമയുടെ കഥയുടെ ക്രഡിറ്റ് നൗഫലിനു നല്‍കി കഴിഞ്ഞ ദിവസം തലശേരി കോടതിയില്‍ വച്ച് ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു. കഥ നൗഫല്‍, തിരക്കഥ സംഭാഷണം- മാമന്‍ കെ.രാജന്‍ എന്നാണ് ഇനിയുണ്ടാകുക.

Red Wine

മോഹന്‍ലാല്‍ ന്യൂ ജനറേഷന്‍ താരങ്ങള്‍ക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് റെഡ് വൈന്‍. ഫഹദും ആസിഫും ആണ് പ്രധാനതാരങ്ങളെങ്കിലും വളരെ നിര്‍ണായകമായ റോളിലാണ് ലാല്‍ എത്തുന്നത്. കൊലപാതകം അന്വേഷിക്കുന്ന പൊലീസ് ഓഫിസറായിട്ട്. സുരാജ് വെഞ്ഞാറമൂട്, ടി.ജി. രവി, അനൂപ് ചന്ദ്രന്‍, സൈജു കുറുപ്പ്, ജയകൃഷ്ണന്‍, മേഘ്‌നരാജ്, മീരനന്ദന്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. ഗൗരിമീനാക്ഷി പ്രൊഡക്ഷന്റെ ബാനറില്‍ എ.എസ്. ഗിരീഷ് ലാല്‍ ആണ് നിര്‍മാണം.

അനൂപ്- ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണിത്. സാംസ്‌കാരിക പ്രവര്‍ത്തകനായ വയനാട്ടുകാരന്‍. നാടക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തും. രമേശന്‍- ആസിഫ് അലിയുടെ കഥാപാത്രം. സെയില്‍സ് എക്‌സിക്യുട്ടീവ്. സാമ്പത്തിക ബാധ്യതധാരാളമുള്ള ചെറുപ്പക്കാരന്‍. രതീഷ് വാസുദേവ്- മോഹന്‍ലാലിന്റെ കുറ്റാന്വേഷക വേഷം. അനൂപും രമേശും തമ്മിലുള്ള ബന്ധം അന്വേഷിക്കാനാണ് എത്തുന്നത്.കൂടെ ഒരു കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്താനും. ഒരാള്‍ക്ക് നമ്മള്‍ കാണാത്ത മറ്റൊരു മുഖം. അതാണ് റെഡ് വൈന്‍പറയുന്നത്.

കര്‍മയോദ്ധ, ലോക്പാല്‍ എന്നീ ചിത്രങ്ങളുടെ പരാജയശേഷമാണ് ലാല്‍ ചിത്രം റിലീസ് ചെയ്യുന്നത്. ആസിഫിന്റെ ഒടുവില്‍ റിലീസ് ആയ കിളിപോയും ഫഹദിന്റെ നത്തോലി ചെറിയ മീനല്ല എന്ന ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. അതുകൊണ്ടുതന്നെ മൂന്നുപേര്‍ക്കും പ്രേക്ഷകര്‍ വൈന്‍ കുടിക്കേണ്ടത് നിര്‍ബന്ധമായിരിക്കുകയാണ്.

English summary
Salam Bapu's 'Red Wine' is the first film to hit the theaters on the 21st of this month. The movie will have superstar Mohanlal for the first time with the new generation stars Asif Ali and Fahad fazil.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam