twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷീ ടാക്‌സിക്കെതിരെ സലീം കുമാര്‍

    |

    സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ലക്ഷ്യമിട്ട് പുറത്തിറക്കിയ ഷീ ടാക്‌സി സര്‍വ്വീസിനെതിരെ സലീം കുമാറിന്റെ രൂക്ഷ വിമര്‍ശം. ഷീ ടാക്‌സി സര്‍വ്വീസ് തന്നെ അവസാനിപ്പിക്കണമെന്നാണ് സലീം കുമാര്‍ പറയുന്നത്.

    സ്ത്രീകള്‍ തന്നെ ഡ്രൈവര്‍മാരായി എത്തുന്ന ഷീ ടാക്‌സി സര്‍വ്വീസ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുമെന്നാണ് പറയുന്നത്. എന്നാല്‍ സലിം കുമാറിന്റെ അഭിപ്രായത്തില്‍ ഇതിലെ യാത്ര സ്ത്രീകള്‍ക്ക് ഏറെ വെല്ലുവിളിയും അപകടകരവുമാണ്. ഷീ ടാക്‌സികള്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. സ്ത്രീകള്‍ മാത്രമാണ് ഇതിലെ യാത്രക്കാരെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇത് സമൂഹവിരുദ്ധര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സഹായകമായിരിക്കും. അതിനാല്‍ത്തന്നെ സുരക്ഷാഭീഷണി ഏറെയാണ്. രാത്രിയാത്രയും മറ്റും ഏറെ പ്രയാസമായിരിക്കും.

    salim

    '' സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ സ്ത്രീകള്‍ക്കായി പ്രത്യേക യാത്രാസൗകര്യങ്ങളോ സംവരണമോ അല്ല ആവശ്യം.'' - സലീം കുമാര്‍ പറയുന്നു.

    സാമൂഹികക്ഷേമവകുപ്പിന്റെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ഷീ ടാക്‌സ് സര്‍വ്വീസ് തുടങ്ങിയത്. തിരുവനന്തപുരത്തും കൊച്ചിയിലുമായി മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജു വാര്യരാണ് ഷീ ടാക്‌സിയുടെ ബ്രാന്‍ഡ് അംബാസിഡര്‍.

    English summary
    actor salim kumar said that the she taxi service should be stopped, as it will prove to be dangerous to women themselves. It is easy to identify she-taxis and everyone knows they have only women passengers. This will create a lot of problems
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X