TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സൂപ്പര്‍ താരങ്ങളെ കേരളത്തിന് പുറത്ത് അറിയില്ല: സലിം കുമാര്‍
ആദാമിന്റെ മകന് അബു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ നടനാണ് സലിം കുമാര്‍. അതുവരെ ഹാസ്യതാരമെന്ന് അറിയപ്പെട്ടിരുന്ന സലിമിന് ദേശീയ പുരസ്കാരം ലഭിച്ചത് ഏവരിലും അത്ഭുതമുണ്ടാക്കിയ കാര്യമായിരുന്നു. പുരസ്കാരം ലഭിച്ചശേഷം പല അഭിമുഖങ്ങളിലും വേദികളിലും മറ്റും സലിം നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് ഇടവച്ചിരുന്നു. അവാര്‍ഡ് ലഭിച്ചതോടെ എന്ത് എവിടെ പറയണെന്ന് സലിമിന് ബോധമില്ലാതായെന്ന് പലരും വിമര്‍ശിയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ സലിം വീണ്ടുമൊരു പടക്കത്തിന് തീകൊളിത്തിയിരിക്കുകയാണ്.
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേരളത്തിന് പുറത്ത് ആര്‍ക്കും അറിയില്ലെന്നാണ് സലിം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു പ്രമുഖ ചാനലില്‍ നടന്ന അഭിമുഖത്തിലായിരുന്നു സലിം കുമാറിന്റെ പ്രസ്താവന. തങ്ങളുടെ ചിത്രങ്ങള്‍ പലതും തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും അവര്‍ സിനിമയില്‍ പിടിച്ച് നില്‍ക്കുന്നത് പല തന്ത്രങ്ങള്‍ പയറ്റിയാണെന്നും സലാം വച്ചുകാച്ചിയിട്ടുണ്ട്.

ദേശീയ പുരസ്കാരം ലഭിച്ച സലിം കുമാറിനെ അറിയുമോയെന്ന് പുറത്ത് ആരോടെങ്കിലും ചോദിച്ചാല്‍ അവര്‍ തിരിച്ച് ഏത് സലിം കുമാര്‍ എന്ന് ചോദിയ്ക്കും. കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ പേര് അറിയുന്ന മലയാളി ശ്രീശാന്ത് ആണ്. അല്ലാതെ നമ്മുടെ സിനിമയിലെ നടന്മാരെയൊന്നും പുറത്താര്‍ക്കും അറിയില്ല. ഇന്ത്യയിലെ മഹാനടന് എന്നെല്ലാം പലരെയും വിശേശിപ്പിക്കുന്നത് ചുമ്മാതാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേരളത്തിന് പുറത്ത് ആര്‍ക്കും അറിയില്ല- ഇങ്ങനെയായിരുന്നു സലിമിന്റെ വാക്കുകള്‍.
ദേശീയ പുരസ്കാരം ലഭിക്കേണ്ടിയിരുന്നില്ലെന്ന് പലവട്ടം തോന്നിയിട്ടുണ്ടെന്നും തനിയ്ക്ക് പലതും തുറന്നുപറയാനുണ്ടെന്നും സലിം കുമാര്‍ പറഞ്ഞു. സിനിമ തനിയ്ക്ക് പറ്റിയതല്ലെന്ന് മനസിലയാതുകൊണ്ടാണ് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ അഭിനയം നിര്‍ത്താന്‍ ആലോചിയ്ക്കുന്നത്- സലിം വ്യക്തമാക്കി.