»   » ഒരു വോട്ടര്‍ വിചാരിച്ചാന്‍ എന്തൊല്ലാം നടക്കും?

ഒരു വോട്ടര്‍ വിചാരിച്ചാന്‍ എന്തൊല്ലാം നടക്കും?

Posted By:
Subscribe to Filmibeat Malayalam

രാഷ്ട്രീയവും ഭരണവും ഏറ്റവും വലിയ ചൂതാട്ടമായിരിക്കുന്ന കലികാലത്തില്‍ ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരനെന്ന നിലയ്ക്ക് ഓരോ ഇന്ത്യനും സ്വയം ചോദിച്ചുകാണും. എന്റെ വോട്ട് എന്തിന് വേണ്ടി അല്ലെങ്കില്‍ ആര്‍ക്കുവേണ്ടി. ഉത്തരമില്ലെങ്കിലും ഒരു പരീക്ഷണത്തിനെന്നപോലെ ഓരോ തിരഞ്ഞെടുപ്പിനും ജനങ്ങള്‍ മാറിമാറി വോട്ട് നല്‍കിക്കൊണ്ടിരുന്നു, രാഷ്ട്രീയക്കാര്‍ ജനങ്ങളെയും പരീക്ഷിച്ചു.

എന്നാല്‍ ഒരു വോട്ടര്‍ വിചാരിച്ചാന്‍ രാജ്യത്ത് എന്തൊക്കെ മാറ്റം വരുത്താന്‍ കഴിയുമെന്ന് 'ദി വോട്ടര്‍' എന്ന സിനിമയിലൂടെ പ്രിയനന്ദന്‍ പറയും. താന്തോന്നി തുരത്ത് ദ്വീപിലെ ഏക വോട്ടറാണ് ഗോപി. ഗോപിയുടെ വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ഉദ്യോഗസ്ഥരും ബൂത്ത് ഏജന്റുമാരും ദ്വീപിലെത്തുന്നു. സ്ഥിരം രാഷ്ട്രീയ നേതാക്കളുടെ പ്രലോഭനങ്ങളില്‍ വീഴാത്ത ഗോപി സ്ഥാനാര്‍ത്ഥികളെ ഞെട്ടിച്ച് ഒരു തീരുമാനമെടുക്കുന്നു. ഈ തീരുമാനത്തിലൂടെ ഉണ്ടാവുന്ന മാറ്റമാണ് ദി വോട്ടര്‍ പറയുന്നത്.

The Voter

മാളവിക ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് കുമാര്‍ നിര്‍മിക്കുന്ന ചിതത്രത്തിലൂടെ രണ്ട് ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നായകന്‍ സലീം കുമാറും സംവിധായകന്‍ പ്രിയനന്ദനും. ഗോപിയായെത്തുന്നത് സലീം കുമാറാണ്. ജോയ് മാത്യ, ഇര്‍ഷാദ്, അനൂപ് ചന്ദ്രന്‍, സുനില്‍ സുഖദ, ജയരാജ് വാര്യര്‍, ലെന, സജിത മഠത്തില്‍ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സത്യന്‍ കൊളങ്ങാടാണ്.

English summary
Director Priyanandanan is all set to bring actor Salim Kumar back as hero. The national award winning actor will play the role of an election officer in the film titled The Voter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam