»   » സലിം കുമാറിന്റെ പുതിയ ചിത്രം 'കറുത്ത ജൂതന്' സ്വിച്ച് ഓണ്‍ നിര്‍വ്വഹിക്കുന്നത് രാഷ്ട്രീയ ശത്രുക്കള്‍

സലിം കുമാറിന്റെ പുതിയ ചിത്രം 'കറുത്ത ജൂതന്' സ്വിച്ച് ഓണ്‍ നിര്‍വ്വഹിക്കുന്നത് രാഷ്ട്രീയ ശത്രുക്കള്‍

Posted By: ഭദ്ര
Subscribe to Filmibeat Malayalam

സലിം കുമാര്‍ സംവിധാനം ചെയ്യുന്ന കറുത്ത ജൂതന് എന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നത് രാഷ്ട്രീയ നേതാക്കളായ പി ജയരാജനും കെ സുധാകരനും ചേര്‍ന്ന്.

രാഷ്ട്രീയ ശത്രുക്കളായ രണ്ട് പേര്‍ ഒരേ വേദിയില്‍ എത്തുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ ഷൂട്ടിങ് കണ്ണൂരിലാണ് ആരംഭിക്കുന്നത്.

ksudhakaran

ആഗസ്റ്റ് ആറിന് ശനിയാഴ്ച മൂന്ന് മണിയ്ക്ക് രാമന്തളി ഹൈസ്‌കൂളിലാണ് ചിത്രത്തിന്റെ സ്വിച്ച് കര്‍മ്മം നടക്കുന്നത്. ടിഎന്‍ പ്രതാപന്‍, ടിവി രാജേഷ് എംഎല്‍എ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

കംപാര്‍ട്ട്‌മെന്റ് എന്ന ചിത്രത്തിന് ശേഷം സലീം കുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് കറുത്ത ജൂതന്. രമേഷ് പിഷാരടി, സുബീഷ് സുധി, ഉഷ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍.

English summary
Salim kumar directed new movie switch on Saturday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam