»   » പ്രണയത്തിനെതിരെ സലിം കുമാര്‍ ഹൈക്കോടതിയിലേക്ക്

പ്രണയത്തിനെതിരെ സലിം കുമാര്‍ ഹൈക്കോടതിയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Salim Kumar-Pranayam
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനങ്ങള്‍ കോടതി കയറുന്നു. പ്രണയമെന്ന ചിത്രം സംവിധാനം ചെയ്ത ബ്ലെസിയ്ക്ക് പുരസ്‌കാരം നല്‍കിയതിനെതിരെയാണ് സലിം കുമാര്‍ കോടതിയെ സമീപിയ്ക്കുന്നത്. പ്രണയത്തിന് പുരസ്‌കാരം നല്‍കിയത് നിയമവിരുദ്ധമാണെന്നാണ് സലിംകുമാറിന്റെ വാദം.

മോഹന്‍ലാലും അനുപംഖേറും പ്രധാനകഥാപാത്രങ്ങളായെത്തിയ പ്രണയം ഒരു ആസ്‌ത്രേലിയന്‍ സിനിമയുടെ പകര്‍പ്പാണെന്നും ഇതിന് അവാര്‍ഡ് നല്‍കിയത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിയ്ക്കുമെന്നാണ് സലിംകുമാര്‍ അറിയിച്ചിരിയ്ക്കുന്നത്.

താന്‍ സംവിധാനം ചെയ്ത പൊക്കാളിയെന്ന ഡോക്യുമെന്ററിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടും സലിം കോടതിയെ സമീപിയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ ചിത്രം പരിഗണിക്കാതിരിക്കാന്‍ വേണ്ടി ഡോക്യുമെന്ററി മുക്കിയെന്നാണ് സലിമിന്റെ ആരോപണം.

അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും രംഗത്തെത്തിയിരുന്നു. മേല്‍വിലാസം എന്ന സിനിമയ്ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ ആരോപണം

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam