For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദേ ദത് ദിന്നലെ കഴിഞ്ഞപോലെ', സിനിമയിലേയും വിവാഹജീവിതത്തിലേയും 25 വർഷങ്ങൾ പൂർത്തിയാക്കി സലിംകുമാർ

  |

  മലയാള സിനിമയിലെ ഹാസ്യരാജാക്കന്മാരിൽ പ്രമുഖനായ സലിംകുമാർ സിനിമാ ജീവിതം ആരംഭിച്ചിട്ടും വിവാഹജീവിതം ആരംഭിച്ചിട്ടും 25 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. ഹാസ്യം മാത്രമല്ല സീരിയസ് റോളുകളും അതിമനോഹരമായി താൻ കൈകാര്യം ചെയ്യുമെന്ന് തെളിയിച്ച നടൻ കൂടിയാണ് സലിംകുമാർ. ആദമിന്റെ മകൻ അബു എന്ന സിനിമയിലെ പ്രകടനത്തിലൂടെ അദ്ദേ​ഹത്തെ തേടിയെത്തിയ മികച്ച നടനുള്ള പുരസ്കാരം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

  salim kumar, actor salim kumar, comedy, salim kumar films, salim kumar meme, സലിംകുമാർ വിവാഹവാർഷികം, സലിംകുമാർ സിനിമകൾ, സലിംകുമാർ ഭാര്യ, സലിംകുമാർ

  അഭിനയം ആരംഭിക്കും മുമ്പ് മിമിക്രിയും സ്റ്റേജ് ഷോകളുമായിരുന്നു സലിംകുമാർ ചെയ്തിരുന്നത്. പൊട്ടിച്ചിരിയുടെ മാലപ്പടങ്ങൾ മലയാള പ്രേക്ഷകർക്ക് സമ്മാനിച്ച പ്രിയ നടൻ ഇരുപത്തിയഞ്ച് വർഷങ്ങൾ മലയാള സിനിമയിൽ പൂർത്തിയാക്കുമ്പോൾ സഹപ്രവർത്തകരും ആരാധകരും ആശംസകൾ കൊണ്ട് മൂടുകയാണ്. ആ പഴയ സലീം കുമാറിനെ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നുവെന്നും ചില ആരാധകർ ആശംസകൾ നേർന്ന് കുറിച്ചു.

  Also read: കാലുകള്‍ കണ്ടാല്‍ എന്താണ് കുഴപ്പം, അമ്മയാകുന്നതോടെ വ്യക്തിത്വം ഇല്ലാതാകുമോ? സയനോര ചോദിക്കുന്നു

  വിവാഹം കഴിഞ്ഞ അടുത്ത ദിവസമാണ് സിനിമയിൽ അഭിനയിക്കാൻ സലിംകുമാറിനെ തേടി അവസരം എത്തുന്നതും അതിനായി അദ്ദേഹം പോകുന്നതും. ഏറെനാൾ നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് സുനിതയെ 1996 സെപ്റ്റംബർ 14ന് സലിംകുമാർ വിവാഹം ചെയ്യുന്നത്. 'എന്റെ സിനിമ, എന്റെ ഭാര്യയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമാണ്....' സലിംകുമാർ ഇന്നും പറയുന്നത്.

  ചിറ്റാറ്റുകരയിലാണ് സലിംകുമാറിന്റെ ജനനം. പേര് വെച്ച് മതം കണ്ടുപിടിക്കാതിരിക്കാൻ അച്ഛനാണ് സലിം എന്ന പേര് അദ്ദേഹത്തിന് ഇട്ടത്. പിന്നീട് സ്കൂൾ പഠനം ആരംഭിച്ചപ്പോൾ അധ്യാപകരുടെ നിർബന്ധപ്രകാരമാണ് കുമാർ എന്ന് കൂടി സലിമിന് ഒപ്പം ചേർത്തത്. ചിലർ സലിം ഏട്ടായെന്നും മറ്റ് ചിലർ സലിം ഇക്കയെന്നും അദ്ദേഹത്തെ വിളിക്കുന്നു.

  Also read: ദോശയ്ക്ക് നൽകിയത് ആയിരം രൂപ; തട്ടുകടയിൽ മാസ് കാട്ടി അല്ലു അർജുൻ

  മാല്യങ്കര എസ്എൻഎം കോളജിൽ പഠനം. അപ്പോഴേ സിനിമാനടകണം എന്ന മോഹം വല്ലാതെയുണ്ടായിരുന്നു. ആ ആ​ഗ്രഹം സഫലമാക്കാൻ വേണ്ടി മഹാരാജാസ് കോളജിൽ സലിം ഡി​ഗ്രിക്ക് ചേർന്നു. കലോത്സവങ്ങൾ, എറണാകുളത്തെ സുഹൃത്തുക്കൾ എന്നിവ സിനിമയിൽ എത്താനുള്ള വഴിയായി അദ്ദേഹം കണ്ടിരുന്നു. അദ്ദേഹത്തിന്റെ ആ തീരുമാനം ശരിയായിരുന്നു. ഇന്ന് മലയാള സിനിമയിലെ ഹാസ്യരാജക്കന്മാരിൽ ഒരാളാണ് സലിംകുമാർ.

  salim kumar, actor salim kumar, comedy, salim kumar films, salim kumar meme, സലിംകുമാർ വിവാഹവാർഷികം, സലിംകുമാർ സിനിമകൾ, സലിംകുമാർ ഭാര്യ, സലിംകുമാർ

  മിമിക്രി സ്കൂൾ കാലഘട്ടം മുതൽ അവതരിപ്പിക്കുമായിരുന്നു. പക്ഷെ അന്ന് അത് അദ്ദേഹം മത്സരയിനമായി എടുത്തിരുന്നില്ല. പിന്നീട് കോളജ് പഠനം ആരംഭിച്ച ശേഷം അദ്ദേഹം മിമിക്രിയെ കുറച്ച്കൂടി സീരിയസായി കാണുകയും യുണിവേഴ്സിറ്റി കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യം ആകുകയും ചെയ്തു. സമ്മാനങ്ങൾ വാരിക്കൂട്ടി കലോത്സവ വേദികളിലെ താരമായി. ടെലിവിഷൻ പരിപാടികളിലും ഇടയ്ക്കിടെ സലിംകുമാർ പ്രത്യക്ഷപ്പെട്ടിരുന്നു.

  പിന്നീട് കൊച്ചിൻ കലാഭവൻ, സാഗർ തുടങ്ങിയ ട്രൂപ്പുകളിലൂടെ പല വേദികളിലും മിമിക്രിയും സ്കിറ്റുകളും അവതരിപ്പിച്ചു. ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയായിരുന്നു സിനിമാപ്രവേശനം. സംവിധായകനും ​ഗായകനുമെല്ലാമായ നാദിർഷയാണ് സലിംകുമാറിനെ ഈ ചിത്രത്തിലേക്ക് നിർദേശിച്ചത്. ഇരുവരുടെ തുടക്കകാലം മുതൽ മിമിക്രിയും സ്കിറ്റുകളുമായി കേരളക്കരയെ ചിരിപ്പിച്ചവരായിരുന്നു. ആദ്യ ചിത്രത്തിന് ശേഷം സലിംകുമാറിന് തുടരം തുടരെ ചിത്രങ്ങളിൽ അവസരം ലഭിച്ചുകൊണ്ടിരുന്നു.

  salim kumar, actor salim kumar, comedy, salim kumar films, salim kumar meme, സലിംകുമാർ വിവാഹവാർഷികം, സലിംകുമാർ സിനിമകൾ, സലിംകുമാർ ഭാര്യ, സലിംകുമാർ

  ചെറിയ വേഷങ്ങളായിരുന്നു എങ്കിലും അദ്ദേഹം അത് മനോഹരമാക്കി. അധ്വാനത്തിന് ഫലം കണ്ടപോലെ 2000ത്തിൽ റിലീസ് ചെയ്ത തെങ്കാശിപ്പട്ടണത്തിലെ മുത്തുരാമൻ എന്ന കഥാപാത്രം അദ്ദേഹത്തിന് വലിയ പ്രേക്ഷകശ്രദ്ധ നൽകി. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ദിലീപിനൊപ്പം കട്ടക്ക് നിന്ന് ആളുകളെ ചിരിപ്പിച്ചു സലിംകുമാറിന്റെ മുത്തുരാമൻ. സുരേഷ് ​ഗോപി, ലാൽ, സംയുക്ത വർമ, കാവ്യാ മാധവൻ, ​ഗീതു മോഹൻദാസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങൾ.

  Also read: ജീവിതത്തിലെ മുറിപ്പാട്; ധോണിയുമായുള്ള പ്രണയത്തെക്കുറിച്ച് റായ് ലക്ഷ്മി പറഞ്ഞത്‌

  ഇന്നും മുത്തുരാമന്റെ കോമഡി ഡയലോ​ഗുകൾ മീമുകളിലും ട്രോളുകളിലും നിറയാറുണ്ട്. ഈ പറക്കുംതളിക, സൂത്രധാരൻ, സുന്ദരപുരുഷൻ, വൺമാൻ ഷോ, മീശമാധവൻ, കല്യാണരാമൻ, പാണ്ടിപ്പട അങ്ങനെ എല്ലാ ഫാമിലി കോമഡി എന്റർടെയ്നർ ചിത്രങ്ങളുടെയും ഭാ​ഗമായിരുന്നു സലിംകുമാർ. ഇന്നും സലിംകുമാറിന്റെ പഴയ കഥാപാത്രങ്ങളുടെ ഡയലോ​ഗുകൾ നിത്യജീവിതത്തിലെ ചില സന്ദർഭങ്ങളിൽ തമാശക്കായി ഉപയോ​ഗിക്കുന്നവരാണ് ഓരോ മലയാളിയും.

  മൂന്ന് തമിഴ് സിനിമകളും ഒരു ഒറിയ സിനിമയും ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളുടെ ഭാ​ഗമായി കഴിഞ്ഞു സലിംകുമാർ. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകളിലൂടെ സംവിധാനത്തിലും അദ്ദേഹം കൈവെച്ചു. ഒരു മിമിക്രി കലാകാരനെ വിവാഹം ചെയ്യാൻ ഭാര്യ സുനിത മടികാണിച്ചിരുന്നില്ല. വരുമാനം ഇല്ലാതിരുന്നപ്പോഴും കല ഉപേക്ഷിക്കാനും ഭാര്യ നിർബന്ധിച്ചില്ല.

  salim kumar, actor salim kumar, comedy, salim kumar films, salim kumar meme, സലിംകുമാർ വിവാഹവാർഷികം, സലിംകുമാർ സിനിമകൾ, സലിംകുമാർ ഭാര്യ, സലിംകുമാർ

  അതുകൊണ്ട് തന്നെ ഭാര്യ സുനിതയ്ക്ക് ദൈവം നൽകിയതാണ് എന്റെ സിനിമാ ജീവിതവും അതിലൂടെ ഉണ്ടായനേട്ടങ്ങളുമെന്നും സലിംകുമാർ പറഞ്ഞുവെക്കുന്നു. കൊവിഡ് കാലമായതിനാൽ ലാഫിങ് വില്ലയെന്ന വീട്ടിൽ ഇരുപത്തിയഞ്ചാം വാർഷികം മക്കൾക്കും ഭാര്യയ്ക്കുമൊപ്പം ചിലവഴിച്ചാണ് സന്തോഷിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം. താരത്തിന്റെ ചെറിയ ആഘോഷചടങ്ങുകളിൽ സിനിമാ രം​ഗത്തെ നിരവധി സുഹൃത്തുക്കൾ പങ്കെടുത്തിരുന്നു.

  'എന്റെ പ്രിയ കൂട്ടുകാരാ സലീമേ..., 25വർഷങ്ങൾ ദേ ദത് ദിന്നലെ കഴിഞ്ഞ പോലെ. വിവാഹവാർഷിക ആശംസകൾ' എന്നാണ് സലിംകുമാറിന്റെയും സുനിതയുടെയും ഇരുപത്തിയഞ്ച് വർഷം പഴക്കമുള്ള ഫോട്ടോ പങ്കുവെച്ച് നാദിർഷ കുറിച്ചത്. രമേഷ് പിഷാരടി അടക്കമുള്ള സിനിമാ പ്രവർത്തകരും ആശംസകളുമായി എത്തിയിരുന്നു.

  Recommended Video

  കലക്കൻ ഡാൻസുമായി റെബേക്കയും സലിം കുമാറും | Rebecca & Salim Kumar Dance Performance | FilmiBeat

  Also read: അപ്പയുടെ പേരില്‍ തന്നെയാണ് വന്നത് എന്ന് ഞാന്‍ അഭിമാനത്തോടെ പറയും, ജയറാമിനെ കുറിച്ച് കാളിദാസ്‌

  Read more about: salim kumar comedy films malayalam
  English summary
  Salim Kumar has completed 25 years at malayalam cinemas and celebrated his wedding anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X