»   » നടന്‍ സലിംകുമാറും നിര്‍മാതാവാകുന്നു

നടന്‍ സലിംകുമാറും നിര്‍മാതാവാകുന്നു

Posted By:
Subscribe to Filmibeat Malayalam
salim-kumar
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയ ശേഷം അഭിമുഖങ്ങളില്ലെല്ലാം സലിംകുമാര്‍ പറയുന്നൊരു കാര്യമാണ് സിനിമ നിര്‍മിക്കണമെന്ന്. രണ്ടു ഡോക്യുമെന്ററികള്‍ നിര്‍മിച്ച ശേഷം സലിംകുമാര്‍ ഒടുവില്‍ സിനിമ നിര്‍മിക്കുകയാണ്. നാല്‍പതോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ടി.എ.റസാഖ് സംവിധാനം ചെയ്യുന്ന മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രത്തിനു വേണ്ടിയാണ് സലിംകുമാര്‍ പണമിറക്കുന്നത്. സലിംകുമാറിന്റെ വീടിന്റെ പേരായ ലാഫിങ് വില്ല എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്.

നായകനായ കുറുമ്പനെ അവതരിപ്പിക്കുന്നതും സലിംകുമാര്‍ തന്നെ. കുറുമ്പന്‍ എന്ന ദലിത് ക്രിസ്ത്യാനിയുടെ സഹനത്തിന്റെ കഥയാണ് മൂന്നാംനാള്‍ ഞായറാഴ്ച. മുസ്ലിം പശ്ചാത്തലത്തിലുള്ള നിരവധി ചിത്രങ്ങള്‍ അവതരിപ്പിച്ച ശേഷം ടി.എ.റസാഖ് ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ളൊരു കഥ പറയുകയാണ്. ഒരു പതിറ്റാണ്ടു മുന്‍പ് നഷ്ടമായ അമ്മ, ഭാര്യ മക്കള്‍, സഹോദരങ്ങള്‍ എന്നിവരെ കണ്ടെത്താന്‍ അലയുകയാണ് കുറുമ്പന്‍. കാണാതായവരെ കണ്ടെത്തുന്നതിലുപരി ദലിതനായ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കേണ്ട ഗതികേടിലാണ് കോട്ടയംകാരനായ കുറുമ്പന്‍.

ബാബു ആന്റണി, സുധീര്‍ കരമന, ജഗദീഷ്, ജനാര്‍ദനന്‍,. കൊച്ചുപ്രേമന്‍, പ്രേംപ്രകാശ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജ്യോതികൃഷ്ണയാണ് നായിക. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഞ്ജിത്ത് മേലേപ്പാട് സംഗീതമൊരുക്കുന്നു.

ദേശീയ അവാര്‍ഡ് ലഭിച്ച ശേഷം നല്ല ചിത്രങ്ങളില്‍ ഭാഗമാകണം എന്നാണ് തന്റെ ആഗ്രഹം എന്ന് സലിംകുമാര്‍ പറയാറുണ്ട്. അതുകൊണ്ടു തന്നെ നിലവാരം കുറഞ്ഞ കോമഡി ചിത്രങ്ങളിലൊന്നും അദ്ദേഹത്തെ കാണാറില്ല. സലിമിന് ദേശീയഅവാര്‍ഡ് വാങ്ങിക്കൊടുത്ത സംവിധായകന്‍ സലിംഅഹമ്മദിന്റെ പുതിയ ചിത്രമായ കുഞ്ഞനന്തന്റെ കടയാണ് ഏറ്റവും പുതിയ റിലീസ് ചിത്രം. ഇതില്‍ ശ്രദ്ധേയമായൊരുവേഷമാണ് ചെയ്തിരിക്കുന്നത്.

English summary
Actor Salim Kumar Produce a film named Moonnam Naal Njarazhcha, direct by TA Razaq.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam