twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ സംഭവമാണ് എന്നെ ഏറെയധികം ചിരിപ്പിച്ചത്, 2016 ലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് സലീംകുമാര്‍

    2016 ല്‍ തന്നെ ഏറ്റവും രസിപ്പിച്ച കാര്യങ്ങളെക്കുറിച്ച് സലീം കുമാര്‍ പറയുന്നത്...

    By Nihara
    |

    പോയ വര്‍ഷത്തെ രസകരമായ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഹാസ്യതാരമായ സലീം കുമാര്‍. സിനിമയ്ക്ക് പുറമേ ജീവിതാനുഭവങ്ങളെയും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് വിശകലനം ചെയ്യുകയാണ് താരം. താന്‍ മരിച്ചുവെന്ന മട്ടില്‍ പ്രചരിച്ച വാര്‍ത്തകള്‍ തന്നെ ഏറെ രസിപ്പിച്ചുവെന്നുവാണ് സലീം പറയുന്നത്.

    തനിക്ക് നേരെ ഉയരുന്ന ഏത് കാര്യത്തെയും തമാശയോടെ കാണാന്‍ കഴിയുന്ന ഈ കലാകാരന്റെ മനസ്സിന് യഥാര്‍ത്ഥത്തില്‍ ലൈക്ക് കൊടുക്കേണ്ടതല്ലേ.. മരണ വാര്‍ത്ത പ്രചരിപ്പിച്ചവരില്‍ ചിലരുടെ മരണാനന്തര ചടങ്ങിന് താരം പങ്കെടുത്തു. ജീവിതം ഇത്രയൊക്കെയേ ഉള്ളൂവെന്നാണ് സലീം പറയുന്നത്.

    ആ വാര്‍ത്തയാണ് തന്നെ ഏറെ രസിപ്പിച്ചത്

    ഏറെ രസിപ്പിച്ച വാര്‍ത്തയെക്കുറിച്ച്??

    ഞാന്‍ പലതവണ മരിച്ച വര്‍ഷമായിരുന്നു 2016. സോഷ്യല്‍ മീഡിയയിലൂടെ മരണവാര്‍ത്ത അതിവേഗം പ്രചരിക്കുകയും ചെയ്തു. ജീവിച്ചിരിക്കെ സ്വന്തം മരണ വാര്‍ത്ത കേള്‍ക്കാനാവുന്ന എത്ര പേരുണ്ടാവുമെന്നാണ് സലീം കുമാര്‍ ചോദിക്കുന്നത്.

    ജീവിതത്തെക്കുറിച്ച്

    ഇത്രയേ ഉള്ളൂ ജീവിതം

    പോയ വര്‍ഷം വ്യക്തി ജീവിതത്തില്‍ സലീം കുമാറിനെ ഏറെ രസിപ്പിച്ച മരണവാര്‍ത്ത അറിഞ്ഞ് പലരും വിളിച്ചു, അന്വേഷിച്ചു വന്നു എന്നാല്‍ മറ്റു ചിലര്‍ നാട്ടിലടക്കം ആ വാര്‍ത്തയ്ക്ക് പ്രചാരം നല്‍കി. അങ്ങനെ തന്റെ മരണവാര്‍ത്തയ്ക്ക് പ്രചാരം നല്‍കിയവരില്‍ അഞ്ചാറു പേരുടെ മരണാനന്തര ചടങ്ങില്‍ താന്‍ പങ്കെടുത്തുവെന്ന് താരം പറയുന്നു. ഇത്രയേ ഉള്ളൂ ജീവിതം എന്ന് ബോധ്യപ്പെട്ടുവെന്നും താരം വ്യക്തമാക്കി.

    അസഹിഷ്ണുത ഏറുന്നു

    അനുഭവം പങ്കുവെയ്ക്കാന്‍ പേടിക്കണം

    2016 ലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ രസിപ്പിച്ച നിരവധി അനുഭവങ്ങളുണ്ട്. എന്നാല്‍ അതൊക്കെ പങ്കുവെയ്ക്കാന്‍ പേടിയാണ്. കാരണം രസികത്വം കുറയുകയും അസഹിഷ്ണുത വര്‍ധിക്കുകയും ചെയ്യുന്ന തരത്തിലുള്ള വിവിധ സംഭവങ്ങള്‍ നമ്മള്‍ കണ്ടതല്ലേയെന്നും സലീം ചോദിക്കുന്നു.

    പുതുവര്‍ഷ പ്രതിജ്ഞകളെക്കുറിച്ച്

    സ്വയം വഞ്ചിക്കാത്ത പുതുവര്‍ഷമാവട്ടെ

    എല്ലാരെയും പോലെ താനും പുതുവര്‍ഷ പ്രതിജ്ഞകളെടുക്കാറുണ്ട്. എന്നാല്‍ അതൊന്നും നടപ്പിലാവാറില്ലെന്നു മാത്രം. ആരംഭശൂരത്വം കഴിഞ്ഞാല്‍ പിന്നെ അക്കാര്യെ പോലും ഓര്‍മയില്‍ വരാറില്ലെന്നും സലീം കുമാര്‍ പറഞ്ഞു. തീരുമാനങ്ങളെടുക്കാന്‍ പുതുവര്‍ഷം നോക്കിനില്‍ക്കേണ്ടതുണ്ടോയെന്നും താരം ചോദിക്കുന്നു. തീരുമാനങ്ങളെടുത്ത് സ്വയം വഞ്ചിക്കാത്ത പുതുവര്‍മാവട്ടെയെന്നും താരം ആശംസിക്കുന്നു.

    English summary
    Actor Salim Kumar describing about best moments and memories of 2016.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X