»   » സലിംകുമാറിന്റെ കമ്പാര്‍ട്ട്‌മെന്‍റ് ഓണ്‍ലൈന്‍ റിലീസിന്

സലിംകുമാറിന്റെ കമ്പാര്‍ട്ട്‌മെന്‍റ് ഓണ്‍ലൈന്‍ റിലീസിന്

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: നടന്‍ സലിംകുമാര്‍ സംവിധാനം ചെയ്ത വിവാദ സിനിമയായ കമ്പാര്‍ട്ടുമെന്റ് ഓണ്‍ലൈനിലൂടെ റിലീസ് ചെയ്യുന്നു. നേരത്തെ സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്‌തെങ്കിലും വലിയ സിനിമകള്‍ക്കിടിയില്‍ ഒതുക്കുകയാണെന്ന് ആരോപിച്ച് സലിംകുമാര്‍ സിനിമ പിന്‍വലിക്കുകയായിരുന്നു.

ഭിന്നശേഷിയുള്ളവരുടെ കഥപറയുന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത സിനിമയ്ക്കുണ്ട്. കലാഭവന്‍ മണി, സുരേഷ് ഗോപി, കെ.പി.എസ്.സി ലളിത എന്നീ പ്രമുഖരും സിനിമയുടെ ഭാഗകുന്നുണ്ട്. ചിത്രം ഓണ്‍ലൈനില്‍ ശ്രദ്ധിക്കപ്പെടുമെന്നാണ് സലിംകുമാറിന്റെ പ്രതീക്ഷ.

compartment

www.reelmonk.com എന്ന വെബ്‌സൈറ്റിലൂടെയാകും റിലീസ് എന്ന് സലിംകുമാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. 720 മെഗാപിക്‌സലില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ 180 രൂപയും 1050 പിക്‌സല്‍ എച്ച്.ഡി പതിപ്പിന് 300 രൂപയുമാണ് ഓണ്‍ലൈന്‍ വഴി ഈടാക്കുക. സിനിമയുടെ ഡിവിഡി പുറത്തിറക്കിയിട്ടില്ല. സാറ്റലൈറ്റ് പകര്‍പ്പവകാശവും നല്‍കിയിട്ടില്ലെന്ന് സലിംകുമാര്‍ പറഞ്ഞു.

നേരത്തെ സിനിമയുടെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എല്‍ദോയെ സലിംകുമാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് സംവിധായകന്‍ രാജീവ് രംഗന്‍ ആരോപിച്ചിരുന്നു. തന്റെ സിനിമയ്‌ക്കൊയി ഒരുക്കിയ എല്‍ദോയെ ഒരു ദിവസം സലിംകുമാര്‍ അടിച്ചുമാറ്റിയെന്നായിരുന്നു രാജീവിന്റെ ആരോപണം. എന്നാല്‍ ആരോപണം സലിംകുമാര്‍ നിഷേധിച്ചിരുന്നു.

English summary
Salim kumar's compartment movie releasing online

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam