»   » സലീം കുമാറിന്റെ സംവിധാന മികവില്‍ ജയറാമിന്റെ കിടിലന്‍ കുടുംബ ചിത്രം വരുന്നു! ട്രെയിലര്‍ പുറത്ത്!!!

സലീം കുമാറിന്റെ സംവിധാന മികവില്‍ ജയറാമിന്റെ കിടിലന്‍ കുടുംബ ചിത്രം വരുന്നു! ട്രെയിലര്‍ പുറത്ത്!!!

Posted By:
Subscribe to Filmibeat Malayalam

കറുത്ത ജൂതന്‍ എന്ന സിനിമയ്ക്ക് ശേഷം നടന്‍ സലീം കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ദൈവമേ കൈതൊഴാം k.കുമാറാകണം എന്ന സിനിമ. കോമഡിയ്ക്ക് പ്രധാന്യം കൊടുത്ത് കുടുംബചിത്രമായി നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്നും ഓഫിഷ്യല്‍ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

തെന്നിന്ത്യയില്‍ നിന്നും പ്രശസ്തരായ ആ പത്ത് താരങ്ങള്‍ ഇവരാണ്! മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടാകുമോ?

ജയറാമിന്റെ വെറുതെ ഒരു ഭാര്യ എന്ന സിനിമയുമായി സാമ്യം തോന്നുന്ന സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ കുറിച്ച ആസ്പദമാക്കിയാണ് ട്രെയിലര്‍ പുറത്ത് വന്നിരിക്കുന്നത്. അതില്‍ നിന്നും സിനിമയുടെ ഇതിവൃത്തമെന്താണെന്നുള്ളത് വ്യക്തമാണ്. നര്‍മ്മത്തില്‍ പൊതിഞ്ഞെടുക്കുന്ന സിനിമ ആക്ഷേപ ഹാസ്യമായിട്ടാണ് നിര്‍മ്മിക്കുന്നതെന്ന് സംവിധായകന്‍ സലീം കുമാര്‍ ആദ്യം പറഞ്ഞിരുന്നു.

daivame-kaithozham-k-kumarakanam

ചിത്രീകരണം പൂര്‍ത്തിയായ സിനിമ ജനുവരി 12 ന് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. സംവിധാനത്തിനൊപ്പം സലീം കുമാറും സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജയറാം നായകനാവുമ്പോള്‍ അനുശ്രീയാണ് നായിക. ഒപ്പം നെടുമുടി വേണു, ശ്രീനിവാസന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളുമായി എത്തുന്നുണ്ട്.

ലോക സിനിമകളോട് മത്സരിച്ച് ബാഹുബലിയ്ക്ക് പുതിയ നേട്ടം! പുറത്ത് വന്ന പട്ടികയില്‍ ബാഹുബലിയുമുണ്ട്!!

സലീം കുമാറിന്റെ സംവിധാനത്തിലെത്തുന്ന രണ്ടാമത്തെ സിനിമയാണ് ദൈവമേ കൈതൊഴാം k. കുമാറാകണം. സലീം കുമാര്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത കറുത്ത ജൂതന്‍ ആഗസ്റ്റ് 18 നായിരുന്നു തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തിയിരുന്നത്.

English summary
Salim Kumar's 'Daivame Kaithozham K Kumarakanam' Trailer out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X