»   » അവാര്‍ഡ്: സലിം കുമാര്‍ കോടതിയിലേയ്ക്ക്

അവാര്‍ഡ്: സലിം കുമാര്‍ കോടതിയിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Salim Kumar
തിരുവനന്തപുരം: സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ നടന്‍ സലിം കുമാര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 'കേരള കൗമുദി'യാണ് ഇതു സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിട്ടത്. അവാര്‍ഡ് നിര്‍ണയത്തിനായി ഡോക്യുമെന്ററി വിഭാഗത്തില്‍ സലിംകുമാര്‍ സംവിധാനം ചെയ്ത 'പൊക്കാളി'യും നല്‍കിയിരുന്നു. എന്നാല്‍ ജൂറിയുടെ മുന്‍പില്‍ ഈ ഡോക്യുമെന്ററി എത്തിയില്ല. തന്റെ ചിത്രം പരിഗണിക്കാതിരിക്കാന്‍ വേണ്ടി ഡോക്യുമെന്ററി മുക്കിയെന്നാണ് സലിമിന്റെ ആരോപണം. ജൂറി തീരുമാനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സലിം കുമാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയുന്നു.

'പൊക്കാളി'യുടെ ഡിജിറ്റല്‍ പ്രിന്റാണ് അക്കാഡമിക്ക് ആദ്യം നല്‍കിയത്. എന്നാല്‍ ഫിലിം പ്രിന്റ് വേണമെന്ന് അക്കാഡമി ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപ മുടക്കി ഫിലിം പ്രിന്റ് നല്‍കി. എന്നാല്‍ ചിത്രം ജൂറിയുടെ മുന്‍പിലെത്താതിരിക്കാനായി ഉദ്യോഗസ്ഥര്‍ പ്രിന്റ് മാറ്റിയെന്നാണ് താന്‍ സംശയിക്കുന്നതെന്നും സലിം കുമാര്‍ പറഞ്ഞു.

'പൊക്കാളി' ഡോക്യുമെന്ററി അവാര്‍ഡ് നിര്‍ണയത്തിനായി പ്രദര്‍ശിപ്പിച്ചില്ലെന്ന് ജൂറി അംഗങ്ങളായ അരുന്ധതിയും സിആര്‍ ചന്ദ്രനും അറിയിച്ചു. ഇനി ഒരു ഡോക്യുമെന്ററി കൂടി ഉണ്ടല്ലോ എന്ന് താന്‍ ചോദിച്ചെങ്കിലുംഇത്രയേ ഉള്ളൂ എന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും അരുന്ധതി വ്യക്തമാക്കി.

പരമ്പരാഗത കൃഷിരീതിയായ 'പൊക്കാളി' കൃഷി നേരിടുന്ന വെല്ലുവിളിയാണ് ഡോക്യുമെന്ററിയുടെ പ്രമേയം. അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും രംഗത്തെത്തിയിരുന്നു. മേല്‍വിലാസം എന്ന സിനിമയ്ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ലെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ ആരോപണം.

English summary
Actor Salim Kumar to approach High Court accusing that State Film Award jury members avoided his Documentary 'Pokkali'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam