»   » നാദിര്‍ഷയുടെ വീട്ടില്‍ നോമ്പു തുറക്കാനെത്തിയ സലീം കുമാര്‍, ചിത്രം വൈറല്‍ !!

നാദിര്‍ഷയുടെ വീട്ടില്‍ നോമ്പു തുറക്കാനെത്തിയ സലീം കുമാര്‍, ചിത്രം വൈറല്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

ജാതിഭേദമന്യേ നോമ്പെടുക്കുന്നവരില്‍ സിനിമാക്കാരുമുണ്ട്. കഴിഞ്ഞ ദിവസം നോമ്പെടുത്ത സലീം കുമാര്‍ നാദിര്‍ഷയുടെ വീടു സന്ദര്‍ശിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വീട്ടിലെത്തിയ അതിഥിയെ സ്വീകരിക്കുന്ന ആതിഥേയന്റെ ചിത്രവും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സിനിമയ്ക്കമുപ്പുറത്ത് മികച്ച സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് നാദിര്‍ഷയും സലീം കുമാറും.

നോമ്പു തുറക്കാനെത്തിയ സലീം കുമാറിനെ നാദിര്‍ഷയും ഉമ്മയും ചേര്‍ന്ന് സ്വീകരിക്കുന്നതും സുഹൃത്തിന്റെ വരവു പ്രമാണിച്ച് ഒരുക്കിയ വിഭവങ്ങളുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി വിഭവങ്ങളാണ് തീന്‍മേശയില്‍ നിരത്തിയിട്ടുള്ളത്. നോമ്പു തുറക്കാനെത്തിയ പ്രിയ സുഹൃത്തിനെ സല്‍ക്കരിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും താരം തയ്യാറായിരുന്നില്ല.

Salim Kumar

മലയാള സിനിമയിലെ മതേതരത്വത്തിന്റെ പ്രതീകമാണ് ഇത്തരത്തിലുള്ള ഒത്തുചേരല്‍. സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇവരെ മാതൃകയാക്കാമെന്നുള്ള കമന്റുകളൊക്കെ പോസ്റ്റിനു കീഴിലുണ്ട്. ഇരുവരുടെയും കൂടിച്ചേരല്‍ സോഷ്യല്‍ മീഡിയ ശരിക്കും ആഘോഷിക്കുകയാണ്.

English summary
Sailm Kumar joins wuth Nadirsha in nombu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam