»   » സലീംകുമാറിന് രണ്ട് പശുക്കളെയും ഒരുകിടാവിനെയും വേണം

സലീംകുമാറിന് രണ്ട് പശുക്കളെയും ഒരുകിടാവിനെയും വേണം

Posted By:
Subscribe to Filmibeat Malayalam

ഫേസ്ബുക്ക് ലോകത്തെ കമന്റ് ബോക്‌സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന തമാശകളാരുടേതാണെന്ന് ചോദിച്ചല്‍ ഒറ്റ ഉത്തരമേയുള്ള, സലീം കുമാര്‍. എന്നാല്‍ സലീം കുമാര്‍ ഇപ്പോള്‍ ഒരു നടന്‍ മാത്രമല്ല നിര്‍മാതാവും കൂടെയാണ്. വൈകാതെ സംവിധാനത്തിലേക്കും കടക്കും. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങി അഭിനയം വരെയുള്ള ടൈറ്റില്‍ ടാഗുകളില്‍ നിറഞ്ഞു നില്‍ക്കാന്‍ സലീം കൂമാര്‍ ഒരുങ്ങിക്കഴിഞ്ഞു.

ഇതിന്റെ ഭാഗമായി സലീം കുമാര്‍ ആദ്യമായി കഥ-തിരക്കഥ-സംഭാഷണം-സംവിധാനം ചെയ്ത് ഒരു ഹ്രസ്വ ചിത്രം ഒരുക്കി. 'പരേതന്റെ പരിഭവങ്ങള്‍' എന്ന ഈ ചിത്രം ചാനല്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഒരു മൃതദേഹത്തിന്റെ വീക്ഷണത്തിലൂടെ കഥപറയുന്ന ചിത്രം വിജയ്ക്കാതെ പോയതില്‍ സലീം കുമാറിനും പരിഭവമുണ്ട്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മറ്റൊരു ഹ്രസ്വ ചിത്രത്തിലേക്ക് കടക്കുകയാണ് സലീം കുമാര്‍ ഇപ്പോള്‍.

Salim Kumar

ഏറെ നാള്‍ മനസ്സില്‍ കണ്ടു നടന്ന 'തള്ളപ്പശു' എന്ന ചിത്രത്തിന്റെ അണിയറയിലാണിപ്പോള്‍. ഇതിന് സലീം കുമാറിന് രണ്ട് പശുക്കളെയും ഒരു കിടാവിനെയും വേണം. മൂന്ന് പശുക്കള്‍ക്കും വേണ്ടി ഒരുപാട് അന്വേഷിച്ചേങ്കിലും മൂന്നും ഒരേ നിറത്തില്‍ വേണം എന്നുള്ളതുകൊണ്ട് ഒന്നും ഒത്തുവന്നില്ല. ഒരു കുഞ്ഞുപശു വലുതാകുന്നതാണ് കഥ. ഇനി പശുക്കളൊന്നും ഒത്തുവന്നില്ലെങ്കില്‍ കുഞ്ഞു പശുവിനെ വാങ്ങി വളര്‍ത്തി കാത്തിരുന്ന് സിനിമയെടുക്കാനും സലീം കുമാര്‍ ഒരുക്കമാണ്.

തിരക്കഥാകൃത്ത് ടിഎ റസാഖ് ആദ്യമായി സംവിധാനം ചെയ്യുന്ന മൂന്നാം നാള്‍ ഞായറാഴ്ച എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് സംലീം കുമാര്‍. ഇനി സ്വന്തം ചെലവില്‍ ഒരു സിനിമയും സംവിധാനം ചെയ്യണം. അതിനുള്ള കഥയും മനസ്സിലുണ്ട്. അതൊരിക്കലും ആദാമിന്റെ മകന്‍ അബുവിനെ പോലെയായിരിക്കില്ലെന്നും സലീം വ്യക്തമാക്കി.

English summary
Salim Kumar wants two cows and a calf for his short film Thallappasu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam