»   » ശാലിനി വീണ്ടും വിജയപാതയില്‍

ശാലിനി വീണ്ടും വിജയപാതയില്‍

Posted By:
Subscribe to Filmibeat Malayalam
Salini
ബേബിയായും അനിയത്തിപ്രാവായും മലയാളിയുടെ മനസ്സില്‍ കൂടുകൂട്ടിയ ശാലിനിയുടെ ചുണ്ടിലിപ്പോള്‍ വിരയുന്ന പുഞ്ചിരിയ്ക്ക് പിന്നില്‍ എന്തെതന്ന് ഊഹിയ്ക്കാമോ? ബാഡ്മിന്റണ്‍ കോര്‍ട്ടിലെ വിജയങ്ങളാണ് മലയാളത്തിന്റെ പ്രിയതാരത്തെ വീണ്ടും വാര്‍ത്തകളിലെത്തിയ്ക്കുന്നത്.

അടുത്തിടെ നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഡബിള്‍സിലും മികസ്ഡ് ഡബിള്‍സിലും വിജയിക്കാന്‍ ശാലിനിയ്ക്ക് കഴിഞ്ഞു. ട്രിച്ചിയില്‍ നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ രണ്ടാം സീഡാവാനും കോളിവുഡിലെ സൂപ്പര്‍താരം അജിത്തിന്റെ സഖിയ്ക്ക് കഴിഞ്ഞു. ഈ മാസം നാഗര്‍കോവിലില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യതയും ഇതിലൂടെ ശാലിനി നേടിയിട്ടുണ്ട്.

ശാലിനിയ്ക്ക് ബാഡ്മിന്റണില്‍ ഭാവിയുണ്ടെന്ന് മനസ്സിലാക്കിയ അജിത്ത് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. അഭിനയത്തിനപ്പുറത്ത് കാര്‍റേസ് പോലുള്ള സ്‌പോര്‍ട്‌സില്‍ ഏറെ താത്പര്യമുള്ള വ്യക്തിയാണ് അജിത്ത്.

എണ്‍പതുകളില്‍ മലയാളി കുടംബപ്രേക്ഷകരുടെ വാല്‍സല്യഭാജനമായിരുന്നു കുഞ്ഞു ശാലിനി. പിന്നീട് വളര്‍ന്നതിന്‌ശേഷം 1997ല്‍ ഫാസിലിന്റെ 'അനിയത്തിപ്രാവിലൂടെ' രണ്ടാം വരവ് നടത്തിയപ്പോഴും പ്രേക്ഷകര്‍ ശാലിനിയെ പഴയ അതേ സ്‌നേഹത്തോടെ സ്വീകരിച്ചു.

English summary
Guess what's making Shalini smile these days? It's her latest win at a recently-held doubles and mixed doubles badminton tournament

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam