»   » ആടു ചന്തയില്‍ ഷാരൂഖും സല്‍മാനും

ആടു ചന്തയില്‍ ഷാരൂഖും സല്‍മാനും

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ ഷാരൂഖും സല്‍മാനെയും പൊന്നും വില നല്‍കി വാങ്ങാന്‍ ആടു ചന്തയില്‍ അവസരം. ഇതെന്തു കഥ എന്നാകും ചിന്തിക്കുന്നത്, ഷാരൂഖിന്റെയെും സല്‍മാന്റെയും പേരുകള്‍ ഇട്ടാണ് ഉത്തര്‍പ്രദേശ് ചന്തയില്‍ ഈദുമായി ബന്ധപ്പെട്ട് ആടു വില്‍പന നടന്നത്. ഇവര്‍ മാത്രമല്ല സച്ചിനും സാനിയയും ലിയാണ്ടറും ജ്വാലയും സൗരവുമൊക്കെ ഉണ്ടായിരുന്നു.

20-khans

താരങ്ങളുടെ ആരാധകരെ ആകര്‍ഷിക്കാനുള്ള കച്ചവടക്കാരുടെ തന്ത്രമായിരുന്നു. അത് വേണ്ട പോലെ ഏല്‍ക്കുകയും ചെയ്തു. സാനിയയുടെ പേരിലുള്ള ആടിന് ലഭിച്ചത് രണ്ടു ലക്ഷം രൂപയാണ്. താരങ്ങളുടെ പേരിട്ട ആടുകള്‍ക്ക് പ്രത്യേ പരിരക്ഷ നല്‍കിയാണ് കച്ചവടക്കാര്‍ വളര്‍ത്തുന്നത്.

ഇത്തവണത്തെ ഈദിന് ആടിനെ വാങ്ങുന്നവരും വില്‍ക്കുന്നവരും ഒരുപോലെ സന്തോഷത്തിലായിരുന്നു. ഇതിനെല്ലാം കാരണം തങ്ങളാണെന്ന് അറിയാതെ ഈദ് ആഘോഷിക്കുകയാണ് താരങ്ങള്‍.

English summary
Salman Khan,Shah Rukh Khan on sale in goat markets
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam