»   » സല്‍മാന്റെ മാനേജര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന്

സല്‍മാന്റെ മാനേജര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡിലെ വിവാദനായകനായി മറ്റൊരാളെയും അനുവദിക്കില്ലെന്ന വാശിയിലാണ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ എന്ന് തോന്നുന്നു. വിവാദങ്ങളും നിയമക്കുരുക്കുകളും ഒഴിഞ്ഞ നേരമില്ല സല്‍മാന് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത ആരാധകനെ മുഖത്തടിച്ചായിരുന്നു താരത്തിന്റെ പുതിയ പ്രകടനം.

ബാന്ദ്രയിലെ വീട്ടിലേക്ക് പോകുംവഴി ലീലാവതി ഹോസ്പിറ്റലിന് സമീപത്ത് വെച്ചാണ് സല്‍മാന്‍ ആരാധകന്റെ കരണത്തടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറിന്റെ മുന്‍സീറ്റിലിരുന്ന് പോകുകയായിരുന്ന താരത്തെ കണ്ടതോടെ ആരാധകര്‍ തടിച്ചുകൂടി. ചിലര്‍ സല്‍മാന്റെ ഫോട്ടോ എടുക്കാനും തുടങ്ങി. പാവം ആരാധകരുടെ കഷ്ടകാലമെന്നല്ലാതെ എന്ത് പറയാന്‍. സല്‍മാന്‍ അത്ര നല്ല മൂഡില്‍ അല്ലായിരുന്നു.

salman khan

കാറിന്റെ ഗ്ലാസ് താഴ്ത്തി സല്‍മാന്‍ അടുത്തുകിട്ടിയ ഒരു ആരാധകനെ പിടിച്ച് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രോഷപ്രകടനം കഴിഞ്ഞതും കാറിന്റെ ഗ്ലാസും ഉയര്‍ത്തി താരം സ്ഥലം വിടുകയും ചെയ്തത്രെ. പത്രക്കാരോടും ആരാധകരോടും തട്ടിക്കയറി സൂപ്പര്‍ താരം ഇതിന് മുന്‍പും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്.

അതേസമയം സല്‍മാന്‍ ഖാന്റെ മാനേജര്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയുമായി രംഗത്തുവന്നത് സൂപ്പര്‍ താരത്തിന് മറ്റൊരു തലവേദനയായി. ഹര്‍ദേവ് സിംഗ് സേതിയാണ് സല്‍മാന്‍ ഖാന്റെ ബിസിനസ് മാനേജരായ രേഷ്മ ഷെട്ടി തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടത്തി എന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.

English summary
Report says Salman Khan slapped his fan for clicking his pictures in Mumbai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam