»   » ജിയയുടെ പ്രണയത്തെപ്പറ്റി അറിയില്ല;സല്‍മാന്‍

ജിയയുടെ പ്രണയത്തെപ്പറ്റി അറിയില്ല;സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ജിയാഖാന്‍ സൂരജ് ബന്ധത്തെപ്പറ്റി തനിക്ക് അറിയില്ലായിരുന്നുവെന്നും അനാവശ്യമായി തന്നെ ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് ഉണ്ടായതെന്നും സല്‍മാന്‍ഖാന്‍. മാധ്യമങ്ങളില്‍ സൂരജ്-ജിയ ബന്ധത്തെപ്പറ്റി വാര്‍ത്തകള്‍ വന്നപ്പോള്‍ മാത്രമാണ് താന്‍ ഇക്കാര്യം അറിയുന്നതെന്നും സല്‍മാന്‍ പറഞ്ഞു.

salman-khan

സൂരജിന്റെ അച്ഛന്‍ ആദിത്യപഞ്ചോലി ഒരിയ്ക്കലും സൂരജിന്റെ പ്രണയം തകര്‍ക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സല്‍മാന്‍ഖാന്‍ പറഞ്ഞു. വാര്‍ത്തകള്‍ വെറും മാധ്യമ സൃഷ്ടിമാത്രമാണെന്നും സല്‍മാന്‍ പ്രതികരിച്ചു.

സൂരജിനേയും ജിയയേയും അകറ്റിയത് സല്‍മാന്‍ ആണെന്ന് ജിയയുടെ അമ്മ റാബിയഖാന്‍ മുന്‍പ് പറഞ്ഞിരുന്നു. ജിയയുടെ ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്നുള്ള വാര്‍ത്തകളും പരക്കുന്നുണ്ട്.

English summary
Superstar Salman Khan is hurt and upset over the fact that his name has been unnecessarily being dragged into Jiah Khan's suicide case

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X