»   » മോഹന്‍ലാലിന്റെ പുലിമുരുകന്‍ കാണണം, സിദ്ധിഖിനെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍

മോഹന്‍ലാലിന്റെ പുലിമുരുകന്‍ കാണണം, സിദ്ധിഖിനെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണെന്ന് സല്‍മാന്‍ ഖാന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ പ്രൗഡി ഇനിയും മങ്ങിയിട്ടില്ല. ബോളിവുഡ് സിനിമാ ലോകത്തൊക്കെ ഇപ്പോഴും പുലിമുരുകന്‍ സംസാര വിശഷയമാണ്.

മോഹന്‍ലാലിനെയും മമ്മൂട്ടിയുടെയും റെക്കോഡ് തെറിപ്പിച്ച് ബാഹുബലി, ഇനി എന്തൊക്കെ തകരുമോ ആവോ?


മലയാളത്തില്‍ ഹിറ്റായ പുലിമുരുകന്‍ കാണണമെന്ന് ബോളിവുഡ് മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍ പറയുകയുണ്ടായി. പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കവെയാണ് മലയാള സിനിമകള്‍ ശ്രദ്ധിക്കാറുണ്ടെന്ന് സല്ലു ഭായി പറഞ്ഞത്.


ആരാധകര്‍ക്ക് മുന്നില്‍ ടോപ്പ്‌ലെസ്സ് ഫോട്ടോ ഷൂട്ടുമായി കത്രീന കൈഫ്, ഇന്‍സ്റ്റഗ്രാം ചിത്രം വൈറല്‍!!


ട്യൂബ് ലൈറ്റിന് വേണ്ടി

ഏറ്റവും പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രചരണാര്‍ത്ഥം ദുബായില്‍ എത്തിയതായിരുന്നു സല്‍മാന്‍ ഖാനും സംഘവും. ക്ലബ്ബ് എഫ് എം ആര്‍ ജെ പവിത്രയുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് പുലിമുരുകന്‍ കാണണം എന്ന് സല്‍മാന്‍ പറഞ്ഞത്.


പുലിമുരുകന്‍ കാണണം

മലയാള സിനിമകള്‍ നിരീക്ഷിക്കാറുണ്ടെന്നും, മോഹന്‍ലാല്‍ ഏറ്റവുമൊടുവില്‍ ചെയ്ത പുലിമുരുകന്‍ എന്ന ചിത്രം കാണണമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. മലയാളത്തിലെ ആദ്യത്തെ 100 കോടി ചിത്രമാണ് എന്ന് പറഞ്ഞപ്പോള്‍ അത് തനിക്കറിയാമെന്നായിരുന്നു സല്‍മാന്റെ പ്രതികരണം.


സിദ്ധിഖിനെ തിരയുന്നു

ഞാനിപ്പോള്‍ സംവിധായകന്‍ സിദ്ധിഖിനെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. എവിടെയാണ് ഉള്ളത് എന്നറിയില്ല എന്നും സിദ്ധിഖ് പറഞ്ഞു. സല്‍മാനെ നായകനാക്കി ബോഡി ഗാര്‍ഡ് ബോളിവുഡിലൊരുക്കി മികച്ച വിജയം നേടിക്കൊടുത്ത സംവിധായകനാണ് സിദ്ധിഖ്.


വീഡിയോ കാണൂ

ആര്‍ ജെ പവിത്രയുടെ ചോദ്യത്തിന് സല്‍മാന്‍ ഖാന്‍ പ്രതികരിയ്ക്കുന്ന വീഡിയോ കാണാം.. ട്യൂബ് ലൈറ്റിന്റെ പ്രമോഷന് സല്‍മാനോടൊപ്പം സംവിധായകന്‍ കബീര്‍ഖാന്‍, സഹോദരനും നടനുമായ സൊഹൈല്‍ഖാന്‍ എന്നിവരും ഉണ്ടായിരുന്നു.

ഫ്‌ളാറ്റില്‍ തനിച്ച് താമസം..! സമ്പാദിക്കുന്നത് ഇങ്ങനെ..! പ്രശസ്ത നടിയോട് സദാചാര പോലീസ് ചെയ്തത്...!!English summary
Salman Khan wants to watch Mohanlal's Pulimurugan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam