ബിജു മേനോന്റെ ഇംഗ്ലീഷ് കേട്ടോ..സിരിച്ച് സിരിച്ച് ചാകും
പ്രശസ്ത താരം ബിജു മേനോന്റെ ഒരു കിടിലം കോമഡി യൂട്യൂബില്‍ വൈറലാകുകയാണ്. ബിജു മേനോന്റെ ഇംഗ്ലീഷ് കേട്ടാല്‍ മലയാളികള്‍ പോലും മൂക്കത്തു വിരല്‍ വെക്കും. അതുമാത്രമല്ല ചിരിച്ച് ചിരിച്ച് ചാകും. ഇംഗ്ലീഷ് അറിയില്ലെങ്കിലും ആരുടെ മുന്നിലും തല കുനിക്കാതെ നില്‍ക്കും എന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും. അതാണ് സാള്‍ട്ട് മാഗോ ട്രീയിലൂടെ സംവിധായകന്‍ രാജേഷ് നായര്‍ കാണിച്ചു തന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ബിജു മേനോന്റെ സാള്‍ട്ട് മാഗോ ട്രീ പുറത്തിറങ്ങിയത്. വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍ മലയാളികളെ വീണ്ടും കുടുകുടാ ചിരിപ്പിച്ച ചിത്രം എന്നു തന്നെ പറയാം. സ്വന്തം മകനെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ക്കാന്‍ വരുന്ന സാധാരണക്കാരന്റെ സന്ദര്‍ഭങ്ങളും തുടര്‍ന്നുള്ള ജീവിതവുമാണ് ചിത്രത്തിലൂടെ കാണിച്ചിരിക്കുന്നത്. സാള്‍ട്ട് മാഗോ ട്രീയിലെ ഈ കിടിലം കോമഡി ആരും കാണാതെ പോകരുത്.
ബിജു മേനോന്റെ ഇംഗ്ലീഷ് കേട്ടോ..സിരിച്ച് സിരിച്ച് ചാകും
ഇംഗ്ലീഷ് അറിയില്ലെങ്കിലും ബിജു അണ്ണന്‍ വിട്ടു കൊടുത്തില്ല. പൊളിച്ചടുക്കി കൊടുത്തു എന്നു തന്നെ പറയാം. സ്‌കൂള്‍ അധികൃതരെ പോലും കഥാനായകന്‍ ചിരിപ്പിച്ചു കളഞ്ഞു. സാള്‍ട്ട് മാഗോ ട്രീയിലെ ഈ കിടിലം കോമഡി കാണാത്തവര്‍ കണ്ടു നോക്കൂ.

ബിജു മേനോന്റെ ഇംഗ്ലീഷ് കേട്ടോ..സിരിച്ച് സിരിച്ച് ചാകും
അയ്യേ ഈ ബിജു മേനോന്‍ എന്താണീ പറയുന്നതെന്ന് തോന്നിപ്പോകാം. ഏതൊരു സാധാരണക്കാരന്റെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. ഇംഗ്ലീഷ് അറിയാത്ത അച്ഛന്‍ തന്റെ മകനു വേണ്ടി സ്‌കൂളില്‍ അഡ്മിഷന് വേണ്ടിയെത്തുമ്പോള്‍ ഇങ്ങനെയിരിക്കും.

ബിജു മേനോന്റെ ഇംഗ്ലീഷ് കേട്ടോ..സിരിച്ച് സിരിച്ച് ചാകും
സ്വന്തം കുട്ടിയെ ഉന്നതനിലവാരമുള്ള സ്‌കൂളില്‍ ചേര്‍ക്കാന്‍ കഷ്ടപ്പെടുന്ന ഒരു സാധാരണക്കാരനായ കുടുംബനാഥന്റെ കഥയാണ് ചിത്രം പറയുന്നത്. ലക്ഷ്മിപ്രിയ ചന്ദ്രമൗലിയാണ് നായിക.

ബിജു മേനോന്റെ ഇംഗ്ലീഷ് കേട്ടോ..സിരിച്ച് സിരിച്ച് ചാകും
സീരിയസ് വേഷങ്ങളില്‍ നിന്ന് മാറി കോമഡി പരീക്ഷിച്ചപ്പോഴാണ് ബിജു മേനോന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഒരുപക്ഷെ മലയാളികള്‍ ബിജുവിന്റെ കോമഡി സിനിമകള്‍ക്കായാണ് കാത്തിരിക്കുന്നത്. ആളുകള്‍ ബിജുവിനെ ഇപ്പോല്‍ ഇഷ്ടപ്പെടുന്നതും അത്തരം വേഷങ്ങളിലൂടെയാണ്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍
മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications











