»   » സാള്‍ട്ടും പെപ്പറുമിടാന്‍ കുക്ക് ബാബു വീണ്ടും

സാള്‍ട്ടും പെപ്പറുമിടാന്‍ കുക്ക് ബാബു വീണ്ടും

Posted By:
Subscribe to Filmibeat Malayalam

കരിയറില്‍ പുതുജീവന്‍ സമ്മാനിച്ച കുക്ക് ബാബുവുമായി ബാബുരാജ് വീണ്ടും വെള്ളിത്തിരയിലേക്ക്. സാള്‍ട്ട് ആന്റ് പെപ്പറിലെ കുക്ക് ബാബുവെന്ന രസികന്‍ കഥാപാത്രത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന് ബാബുരാജ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നും ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തുന്നും പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് വെളിപ്പെടുത്തി.

Baburaj

തത്കാലത്തേക്ക് കുക്ക് ബാബുവെന്ന് തന്നെ പേരിട്ട ചിത്രം സാള്‍ട്ട് ആന്റ് പെപ്പറിന്റെ രണ്ടാം ഭാഗമല്ലെന്നും ബാബുരാജ് പറയുന്നു. ആ സിനിമയിലെ കുക്ക് ബാബുവെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാവും പുതിയ സിനിമ മുന്നോട്ടു നീങ്ങുക. ഈ സിനിമയുടെ മുഴുവന്‍ തിരക്കഥയുമായി തന്നെ ചിലര്‍ വന്നുകണ്ടുവെന്നും കഥ കേട്ടപ്പോള്‍ വളരെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.

സാള്‍ട്ട് ആന്റ്് പെപ്പറിന്റെ സംവിധായകന്‍ ആഷിക് അബു തന്നെ സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെങ്കിലും അദ്ദേഹം മറ്റു പ്രൊജക്ടുകള്‍ ഏറ്റെടുത്തു പോയതിനാല്‍ അത് നടക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ഈ സാഹചര്യത്തില്‍ മറ്റാരെയെങ്കിലും സംവിധാനച്ചുമതല ഏല്‍പ്പിയ്ക്കാനാണ് ആലോചിയ്ക്കുന്നത്.

ബാബുവിന്റെ കഥയാണ് പറയുന്നതെങ്കിലും സാള്‍ട്ട് എന്‍ പെപ്പറിലെ മിക്കവാറും കഥാപാത്രങ്ങള്‍ പുതിയ സിനിമയിലുമുണ്ടാകും. തിരക്കഥയുടെ അവസാനഘട്ട ജോലികള്‍ പുരോഗമിയ്ക്കുകയാണ്. ഈ വര്‍ഷാവസാനം തന്നെ സിനിമ തിയറ്ററുകളിലെത്തിയ്ക്കാനാണ് പദ്ധതിയെന്നും ബാബുരാജ് പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam