»   » എന്തുക്കൊണ്ട് എന്നോട് മാത്രം നിങ്ങളിത് ചോദിക്കുന്നു: മാധ്യമ പ്രവര്‍ത്തകനോട് സാമന്ത! കാണാം

എന്തുക്കൊണ്ട് എന്നോട് മാത്രം നിങ്ങളിത് ചോദിക്കുന്നു: മാധ്യമ പ്രവര്‍ത്തകനോട് സാമന്ത! കാണാം

Written By:
Subscribe to Filmibeat Malayalam
മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി നടി | filmibeat Malayalam

തെന്നിന്ത്യന്‍ സിനിമകളിലെ താരറാണിമാരിലൊരാളാണ് സാമന്ത അക്കിനേനി. ഗൗതം മേനോന്‍ ചിത്രത്തിലൂടെ അരങ്ങേറിയ സാമന്ത പിന്നീട് സൂപ്പര്‍ താരങ്ങളുടെ നായികയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.തെലുങ്കിലും തമിഴിലും മികച്ച സ്വീകാര്യതയാണ് സാമന്തയുടെ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും സാമന്ത എത്തിയിരുന്നു.

കമ്മാരസംഭവത്തില്‍ ദിലീപിന്റെ മകനായി സിദ്ദിഖിന്റെ വേഷപ്പകര്‍ച്ച: പോസ്റ്റര്‍ കാണാം

ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത നീ താനെ എന്‍ പൊന്‍വസന്തം ചിത്രത്തിലെ കഥാപാത്രമായിരുന്നു സാമന്തയുടെ കരിയറില്‍ വഴിത്തിരിവായി മാറിയത്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ ജീവയായിരുന്നു സാമന്തയുടെ നായകനായി എത്തിയത്. തെലുങ്കിലും ചിത്രീകരിച്ചിരുന്ന സിനിമയില്‍ നാനിയായിരുന്നു നായകനായി എത്തിയിരുന്നത്.എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഈഗ എന്ന ചിത്രവും സാമന്തയുടെതായി ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്.

samantha

അടുത്തിടെയാണ് ആദ്യ ചിത്രത്തിലെ നായകനായ നാഗചൈതന്യയുമായി സാമന്തയുടെ വിവാഹം നടന്നിരുന്നത്. സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച താരവിവാഹങ്ങളില്‍ ഒന്നായിരുന്നു ഇത്. വിവാഹ ശേഷവും സാമന്ത സിനിമകളില്‍ സജീവമാണ്. താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രം രാംചരണ്‍ നായകനായ രംഗസ്ഥലാം എന്ന ചിത്രമാണ്. ചിത്രത്തിന് ആദ്യ ദിനം മുതല്‍ തന്നെ വന്‍വരവേല്‍പ്പാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

samantha

ചിത്രത്തില്‍ ഒരു ഗ്രാമീണ പെണ്‍ക്കൊടി ആയാണ് സാമന്ത എത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം എഴുപത് കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. തെലുങ്കാനയിലും അന്ധ്രയിലുമായി ചിത്രം നിറഞ്ഞ സദസിലാണ് തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.അടുത്തിടെ ചിത്രത്തിലെ ഒരു ലിപ് ലോക്ക്‌ സീനിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ സാമന്തയോട് ചോദിക്കുകയുണ്ടായി.

samantha-ramcharan

ഇതിന് മറുപടിയായി വിവാഹിതരായ നടന്മാരും ലിപ് ലോക്ക് ചെയ്യാറുണ്ടല്ലോയെന്നും പക്ഷേ ആരും അത് ചോദിക്കാറില്ലല്ലോയെന്നും സാമന്ത പറഞ്ഞു. തന്നോടുളള ചോദ്യത്തിനിടെ എന്തുക്കൊണ്ടാണ് വിവാഹിതരായ നായികമാരോട് മാത്രം നിങ്ങള്‍ ഈ ചോദ്യം ചോദിക്കുന്നതെന്ന് സാമന്ത മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചു. സിനിമയിലെ സീനുകളുടെ പൂര്‍ണതയ്ക്കാണ് ഇത്തരം രംഗങ്ങള്‍ ചെയ്യുന്നതെന്നും രംഗസ്ഥലാമില്‍ താന്‍ കവിളില്‍ നല്‍കിയ ചുംബനം ലിപ് ലോക്ക് ആക്കി മാറ്റുകയായിരുന്നുവെന്നും സാമന്ത പറഞ്ഞു.

അനുശ്രീയുടെ ഓട്ടോയില്‍ കയറി പിസി ജോര്‍ജ്ജ്: വീഡിയോ വൈറല്‍! കാണൂ

അവാര്‍ഡ് തരുമ്പോള്‍ ജോമോള്‍ വീഴുമോയെന്ന് പേടിച്ചിരുന്നെന്ന് ചാക്കോച്ചന്‍! വീഡിയോ വൈറല്‍! കാണൂ

English summary
samantha akkineni says about lip lock kiss

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X