»   »  നസ്‌റിയയല്ല, സമാന്ത തന്നെ വിജയ് യുടെ കാമുകി

നസ്‌റിയയല്ല, സമാന്ത തന്നെ വിജയ് യുടെ കാമുകി

Posted By:
Subscribe to Filmibeat Malayalam

തുപ്പാക്കി ചിത്ത്രതിന്റെ വിജയത്തിന് ശേഷം ഇളയദളപതി വിജയ് യും മുരുകദോസും ഒന്നിക്കുന്ന ചിത്രത്തില്‍ നായികയാകുന്നത് തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന നസ്‌റിയ നസീമാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിജയ് യുടെ നായികയായി ഈ ചിത്രത്തില്‍ കോളിവുഡിലെ യുവസുന്ദരി സമാന്തയെ ഉറപ്പിച്ചെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത.

വിജയ് യും മുരുകദോസും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നെങ്കിലും നായികയാരാണെന്ന കാര്യത്തില്‍ തീരുമാനമുണ്ടായിരുന്നില്ല. അപ്പോഴാണ് നസ്‌റിയ ഉള്‍പ്പടെയുള്ള നായികമാരുടെ പേരുകള്‍ ചേര്‍ത്ത് വാര്‍ത്തകള്‍ വാരാന്‍ തുടങ്ങിയത്. ഒടുവില്‍ ആ ഭാഗ്യം ലഭിച്ചത് 'നീതാനെ എന്‍ പൊന്‍ വസന്തം' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ സമാന്തയ്ക്ക് തന്നെ.

Samantha

ആദ്യമായാണ് ഇളയദളപതിയുടെ നായികയായി സമാന്ത സ്‌ക്രീന്‍ പങ്കിടുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത വിജയ്-മുരുകദോസ് കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം അടുത്തവര്‍ഷം ജനുവരിയില്‍ തിയേറ്ററിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധനും ക്യാമറ ചലിപ്പിക്കുന്നത് രാജാറാണിയിലൂടെ പ്രശസ്തനായ ഛായാഗ്രഹന്‍ ജോര്‍ജ് സി വില്യംസുമാണെന്നാണ് കേള്‍ക്കുന്നത്.

തുപ്പാക്കിയില്‍ വിജയുടെ നായികയായെത്തിയത് കാജല്‍ അഗര്‍വാളായിരുന്നു. ചിത്രത്തില്‍ ജയറാമും ഒരു മുഖ്യവേഷം ചെയ്തു.

English summary
While we had earlier reported way back when yet another Vijay-Murugadoss project was speculated that Samantha is being the front runner for the lead role with the star actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam