»   » പ്രണയം വീണ്ടും പൂത്തുലഞ്ഞു! നാഗചൈതന്യയുടെയും സാമന്തയുടെയും ലണ്ടനിലെ ഹണിമൂണ്‍ ചിത്രങ്ങള്‍ വൈറല്‍!!

പ്രണയം വീണ്ടും പൂത്തുലഞ്ഞു! നാഗചൈതന്യയുടെയും സാമന്തയുടെയും ലണ്ടനിലെ ഹണിമൂണ്‍ ചിത്രങ്ങള്‍ വൈറല്‍!!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമ ലോകത്തേക്ക് എത്തിയ പുതിയ താരദമ്പതികളാണ് നാഗചൈതന്യയും സാമന്തയും. ഏറെ കാലമായി പ്രണയത്തിലായിരുന്ന താരങ്ങള്‍ ഒക്ടോബര്‍ ആറിനായിരുന്നു വിവാഹിതരായത്. വിവാഹം കഴിഞ്ഞെങ്കിലും സിനിമയിലേക്ക് അതിവേഗം തിരിച്ച് വരുമെന്ന് സമാന്ത വ്യക്തമാക്കിയിരുന്നു.

പുതുമ തെല്ലുമില്ല വില്ലന്... അരച്ചത് തന്നെ അരയ്ക്കുന്നു ബി ഉണ്ണികൃഷ്ണൻ! ശൈലന്റെ റിവ്യൂ...

ഇപ്പോള്‍ ഇരുവരും ഹണിമൂണ്‍ ആഘോഷത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ സമയത്തടക്കം ചിത്രങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി സാമന്ത പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്നിരിക്കുകയാണ്. തനിക്ക് പ്രിയപ്പെട്ടതെല്ലാം ചിത്രങ്ങളാക്കിയിരിക്കുകയാണ്.

താരദമ്പതികള്‍

സിനിമാ ലോകത്തെ വിവാഹമോചനങ്ങള്‍ പതിവാകുമ്പോള്‍ അവര്‍ക്കൊരു മാതൃകയായി പുതിയ ദമ്പതികളെ കൂടി കിട്ടിയിരിക്കുകയാണ്. ഏറെ കാലത്തെ പ്രണയത്തിന് ശേഷം സാമന്തയും നാഗചൈതന്യയും വിവാഹത്തിലൂടെ ഒന്നായി തീര്‍ന്നിരിക്കുകയാണ്.

ചിത്രങ്ങള്‍

വിവാഹശേഷം താരങ്ങളുടെ വിശേഷം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി സാമന്ത ചിത്രങ്ങള്‍ പങ്കുവെക്കുന്നത് പതിവായിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ നടി പുറത്ത് വിട്ട ചിത്രങ്ങളെല്ലാം വൈറലായി മാറുകയും അത് വാര്‍ത്തയാവുകയും ചെയ്തിരുന്നു.

ഹണിമൂണ്‍

വിവാഹത്തിന് മുമ്പ് ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ ഇരുവരും സിനിമയിലേക്ക് തിരിച്ചു വരും. അതിനിടെ ലണ്ടനില്‍ നിന്നും ഹണിമൂണ്‍ ആഘോഷിക്കുകയാണ് താരങ്ങള്‍.

ആഡംബര വിവാഹം

ഒക്ടോബര്‍ ആറിന് ഗോവയില്‍ നിന്നും ആഡംബരമായിട്ടായിരുന്നു വിവാഹം നടന്നത്. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു വിവാഹം.

പേര് മാറ്റി സാമന്ത

വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ പേര് വെച്ചും സ്‌നേഹിക്കുന്ന ഉത്തമ ഭാര്യയാണെന്ന സാമന്ത തെളിയിച്ചിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ തന്നെയാണ് സാമന്ത രുദ്രപ്രഭു എന്ന പേര് സാമന്ത അക്കിനേനി എന്നാക്കി മാറ്റിയത്.

#touristfeels ❤️London

A post shared by Samantha Akkineni (@samantharuthprabhuoffl) on Oct 29, 2017 at 8:53pm PDT

English summary
Samantha Ruth Prabhu has shared very few pictures from their London getaway and only featuring Naga Chaitanya, and that too without her

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam