»   » ഭാവി അമ്മായിയച്ഛന്റെ നായികയായി സമാന്ത, നാഗ ചൈതന്യ സമ്മതിയ്ക്കുമോ...?

ഭാവി അമ്മായിയച്ഛന്റെ നായികയായി സമാന്ത, നാഗ ചൈതന്യ സമ്മതിയ്ക്കുമോ...?

Posted By: Rohini
Subscribe to Filmibeat Malayalam

മകളുടെ പ്രായമുള്ള ചെറുപ്പക്കാരികളായ നായികമാര്‍ക്കൊപ്പം സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്നതിനെയും പ്രണയ രംഗങ്ങളില്‍ ആടിപ്പാടുന്നതിനെയും പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ വിജയങ്ങളാക്കി താരങ്ങള്‍ മറുപടി കൊടുത്തതോടെ അത്തരം ആക്രമണങ്ങള്‍ താരതമ്യേനെ കുറഞ്ഞുവന്നു.

ചൈതുവിന്റെ മടിയില്‍ കയറി ഇരുന്ന് നെറ്റിയില്‍ ചുംബിച്ച് സമാന്തയുടെ സെല്‍ഫി, എത്രമനോഹരം.. കാണൂ

എന്നാല്‍ വിമര്‍ശിക്കാന്‍ ഇനിയും താത്പര്യമുള്ളവര്‍ക്ക് തെലുങ്ക് സിനിമാ ലോകത്ത് നിന്ന് ഇതാ പുതിയ വാര്‍ത്ത.. ഭാവി മരുമകളും അമ്മായിയച്ഛനും ഒരു സിനിമയില്‍ താരജോഡികളായി അഭിനയിക്കുന്നു എന്ന്.

സമാന്തയും നാഗാര്‍ജ്ജുനയും

രാജു ഗരി ഗാഡി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സമാന്തയും നാഗാര്‍ജ്ജുനയും ഒന്നിച്ചഭിനയിക്കുന്നതായാണ് വാര്‍ത്തകള്‍. വിവാഹ നിശ്ചയത്തിന് ശേഷം സമാന്ത ആദ്യമായി കരാറൊപ്പുവയ്ക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

നാഗാര്‍ജ്ജുന പറഞ്ഞത്

നാഗ ചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍, ട്വിറ്ററില്‍ ഫോട്ടോ ഇട്ടുകൊണ്ട് നാഗാര്‍ജ്ജുന പറഞ്ഞത്, 'എന്റെ അമ്മ എനിക്ക് മകളായി വരുന്നു' എന്നായിരുന്നു. സോഷ്യല്‍ മീഡിയ ആ വാചകം ഏറെ ആഘോഷിച്ചു.

സമാന്ത- ചൈതു ജോഡി

യെമയാ സേസുവേ, ഓട്ടോ നടഗര്‍ സൂര്യ, മനം തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെയാണ് ചൈതുവിനും സമാന്തയ്ക്കും ഇടയില്‍ പ്രണയം മൊട്ടിട്ടത്. പ്രണയത്തിന് വീട്ടുകാര്‍ പച്ചക്കൊടി കാണിച്ചതോടെ ജനുവരി 29 ന് വിവാഹ നിശ്ചയം കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ വിവാഹം ഉണ്ടാകും എന്നാണ് വിവരം.

സമാന്തയ്ക്ക് അഭിനയിക്കാം

വിവാഹ ശേഷവും സമാന്ത അഭിനയിക്കുന്നതിനോട് നാഗ ചൈതന്യയ്ക്ക് എതിര്‍പ്പില്ല. അതുകൊണ്ടാണത്രെ ഇപ്പോള്‍ നാഗാര്‍ജ്ജുനൊപ്പമുള്ള സിനിമയിലും കരാറൊപ്പുവച്ചത്. എന്നാല്‍ വിവാഹ ശേഷം സിനിമകള്‍ വാരിവലിച്ച് ചെയ്യില്ല എന്നാണ് സമാന്ത പറഞ്ഞിരിയ്ക്കുന്നത്.

English summary
Samantha to star opposite Nagarjuna in Raju Gari Gadi 2

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam