»   » വിവാഹം സമീര്‍ താഹിറും ആഷിക്കിന്റെ വഴിയില്‍

വിവാഹം സമീര്‍ താഹിറും ആഷിക്കിന്റെ വഴിയില്‍

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമയില്‍ ഇത് പ്രണയസാക്ഷാത്കാരങ്ങളുടെ കാലമാണ്. സിനിമയിലെ പ്രണയികളെല്ലാം വിവാഹിതരായിക്കൊണ്ടിരിക്കുകയാണ്. ന്യൂജനറേഷന്‍ സിനിമാക്കാരാണ് പ്രണയത്തിലും വിവാഹത്തിലുമെല്ലാം വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകന്‍ ആഷിക് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. രണ്ടുപേരും രണ്ടുമതത്തില്‍പ്പെട്ടവരാണ് എന്നതുകൊണ്ടുതന്നെയാകണം ഇവരുടെ പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായി മാറിയത്.

ന്യൂജനറേഷന്‍ സംവിധായകരിലെ പ്രമുഖനായ സമീര്‍ താഹീറും പ്രണയത്തിന്റെ കാര്യത്തില്‍ പക്കാ ന്യൂ ജനറേഷനാണ്. ഏറെനാളത്തെ പ്രണയം സമീറും സാക്ഷാത്കരിച്ചുകഴിഞ്ഞു. അധ്യാപികയായ നീതുവിനെയാണ് സമീര്‍ വിവാഹം ചെയ്തിരിക്കുന്നത്. രണ്ടുപേരും രണ്ട് മതവിഭാഗങ്ങളില്‍പ്പെട്ടവരായതിനാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് ഇവരും വിവാഹിതരായത്.

Sameer Thahir ties knot with Neethu

അമല്‍ നീരദ് ഒരുക്കിയ ബിഗ് ബി എന്ന ചിത്രത്തിലൂടെ ക്യാമറമാനായിട്ടാണ് സമീര്‍ സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ചാപ്പകുരിശ് എന്ന ചിത്രത്തിലൂടെ സംവിധായകനായി. ഏറ്റവും ഒടുവില്‍ സമീര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി. ഡാഡി കൂള്‍, നിദ്ര, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം ക്യാമറ ചലിപ്പിച്ചത് സമീറായിരുന്നു.

English summary
Ace Cinematographer / director Sameer Thahir tied knot with Neethu. . They decided to register their marriage through special marriage act

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam