»   » സാമ്രാജ്യം ആരു ഭരിയ്ക്കും?

സാമ്രാജ്യം ആരു ഭരിയ്ക്കും?

Posted By:
Subscribe to Filmibeat Malayalam
 Son Of Alexander
സാമ്രാജ്യം ആരു ഭരിയ്ക്കാനെത്തുന്നത് ആരെന്ന കാര്യത്തില്‍ സസ്‌പെന്‍സ് അവസാനിയ്ക്കുന്നില്ല. കോളിവുഡിലെ ആക്ഷന്‍ സംവിധായകനായ പേരരശ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലെ നായകന്റെ കാര്യത്തിലുള്ള ആകാംക്ഷയാണ് അവസാനമില്ലാതെ തുടരുന്നത്.

'സാമ്രാജ്യം2, സണ്‍ ഓഫ് അലക്‌സാണ്ടര്‍' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലേക്ക് പൃഥ്വിരാജ്, വിജയ്, അല്ലു അര്‍ജ്ജുന്‍, ആര്യ, ഏറ്റവുമൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ എ്ന്നിവരുടെ പേരുകളെല്ലാം പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ ഒക്ടോബര്‍ അഞ്ചിന് ദുബയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് നായകന്റെയും നായികയുടെയും പേരുകള്‍ പ്രഖ്യാപിയ്ക്കാനാണ് സാമ്രാജ്യത്തിന്റെ അണിയറക്കാരുടെ നീക്കം.

മോളിവുഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സിനിമയുടെ ഷൂട്ടിങ് തുടങ്ങും മുമ്പെ ഇങ്ങനെയൊരു സസ്‌പെന്‍സിന് കളമൊരുങ്ങിയിരിക്കുന്നത്.

സാമ്രാജ്യം നിര്‍മിച്ച അജ്മല്‍ ഹസ്സനും, വ്യവസായിയായ ബൈജു ആദിത്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സാമ്രാജ്യം രണ്ട് വമ്പന്‍ ബജറ്റിലാകും ഒരുക്കുക. ആദ്യ ചിത്രത്തില്‍ ഉണ്ടായിരുന്ന മധു ഈ ചിത്രത്തിലും ഉണ്ടാകുമെന്നുറപ്പായിട്ടുണ്ട്. പ്രകാശ് രാജ്, അര്‍ജുന്‍, മനോജ്.കെ.ജയന്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

22 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അധോലോകത്തിന്റെ കഥയുമായി സാമ്രാജ്യം പ്രദര്‍ശനത്തിനെത്തിയത്. ജോമോനായിരുന്നു സംവിധായകന്‍. ഒന്നാം ഭാഗത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ മകന്റെ വാഴ്ചയാണ് ചിത്രത്തിന്റെ പ്രമേയം.

വയലാര്‍ ശരത്തിന്റെ വരികള്‍ക്ക് ആര്‍.എ ഷഫീറാണ് സംഗീതം ഒരുക്കുക. ഇളയരാജ വ്യത്യസ്ഥമായ രീതിയില്‍ സംഗീത സംവിധാനം ചെയ്ത ചിത്രമായിരുന്നു സാമ്രാജ്യം. പുതിയ ചിത്രത്തില്‍ അദ്ദേഹം തന്നെ പാശ്ചാത്തല സംഗീതം നിര്‍വഹിയ്ക്കും. ശേഖര്‍ വി ജോസഫാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ക്രിസ്മസിന് ചിത്രം തിയറ്ററുകളിലെത്തിയ്ക്കാനാണ് ആലോചനകള്‍ നടക്കുന്നത്.

English summary
Our sources also tell us that the sequels of yesteryear hits have always generated huge initial openings in Mollywood and so the team is keen on roping in an actor with star value to cash in on that

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam