»   » സാമ്രാജ്യം 2: ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ റോള്‍

സാമ്രാജ്യം 2: ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ റോള്‍

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍താരം മമ്മൂട്ടിയുടെ കരിയറില്‍ ഏറെ മികച്ച ചിത്രങ്ങളുണ്ടായത് 1990കളിലായിരുന്നു. ഇക്കൂട്ടത്തില്‍പ്പെട്ട മികച്ചൊരു ചിത്രമായിരുന്നു അധോലോക കഥ പറഞ്ഞ സാമ്രാജ്യം.

ജോമോന്‍ സംവിധാനം ചെയ്ത ഈ ചിത്രം അക്കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു.

ഈ ചിത്രത്തിന്റെ രണ്ടാംഭാഗമായിട്ടാണ് സാമ്രാജ്യം 2-സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന ചിത്രമെത്തുന്നത്.

സാമ്രാജ്യം 2: ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ റോള്‍

സാമ്രാജ്യമെന്ന ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത അലക്‌സാണ്ടര്‍ എന്ന അധോലോക നായകന്റെ മകനായിട്ടാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. ഉണ്ണിയുടെ ആദ്യത്തെ മുഴുനീള ആക്ഷന്‍ വേഷമാണിത്.

സാമ്രാജ്യം 2: ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ റോള്‍

ജോര്‍ദ്ദാന്‍ എന്നാണ് ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന്റെ പേര്. അലക്‌സാണ്ടറുടെ സന്തതസഹചാരിയായിരുന്ന ഖാദറാണ് ജോര്‍ദ്ദാനെ ദുബയിലേയ്ക്ക് കൊണ്ടുപോവുകയും പഠിപ്പിയ്ക്കുകയും ചെയ്യുന്നത്.

സാമ്രാജ്യം 2: ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ റോള്‍

അലക്‌സാണ്ടര്‍ വെടിയേറ്റുവീഴുന്നതോടെയാണ് സാമ്രാജ്യം അവസാനിയ്ക്കുന്നത്. വളരെ ചെറിയ കുട്ടിയായ അലക്‌സാണ്ടറുടെ മകന്‍ അച്ഛന് അകമ്പടി സേവിക്കുന്നവര്‍ക്കൊപ്പം കാറില്‍ കയറി പോകുന്നതാണ് അവസാനത്തെ സീന്‍. പതിമൂന്ന് വര്‍ഷം കഴിഞ്ഞ് തീര്‍ത്തും യാദൃശ്ചികമായി ആ മകന് അച്ഛന്റെ സിംഹാസനം ഏറ്റെടുക്കേണ്ടിവരുന്നതുമായി ബന്ധപ്പെട്ടതാണ് രണ്ടാം ഭാഗത്തിലെ കഥ

സാമ്രാജ്യം 2: ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ റോള്‍


ചിത്രം സംവിധാനം ചെയ്യുന്നത്തമിഴ് സംവിധായകനായ പേരരശ് ആണ്. പുതുമുഖമായ എംഎസ്കെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

സാമ്രാജ്യം 2: ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ റോള്‍


ഉണ്ണി മുകുന്ദനെക്കൂടാതെ മനോജ് കെ ജയന്‍, ദേവന്‍, കലാശാല ബാബു, സുരാജ് വെഞ്ഞാറമൂട്, റിയാസ് ഖാന്‍, ശരത്ത്, ശ്രുതി പൊപ്പട്ട് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

സാമ്രാജ്യം 2: ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ റോള്‍

ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയും റഫീഖ് അഹമ്മദുമാണ്. സംഗീതം നല്‍കിയിരിക്കുന്നതാകട്ടെ ആര്‍ എച്ച് റഫീക്കും.

സാമ്രാജ്യം 2: ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ റോള്‍

22 വര്‍ഷം മുമ്പ് സാമ്രാജ്യം ഒരുക്കിയ അജ്മല്‍ ഹസന്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിയ്ക്കുന്നത്. ഹൈജു ആദിത്യന്‍ സഹനിര്‍മ്മാതാവാണ്.

സാമ്രാജ്യം 2: ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ റോള്‍

25 കോടി ചെലവിട്ടാണ് ഈ ചിത്രം നിര്‍മ്മിയ്ക്കുന്നത്. സ്‌പെയിന്‍, ദുബയ്, ഓസ്‌ത്രേലിയ. ഹൈദരബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ വച്ചാണ് പടം ചിത്രീകരിച്ചിരിക്കുന്നത്.

English summary
Samrajyam 2 is a sequel of malayalam movie Samrajyam acted by evergreen Super star Mammooty. The sequel has been directing by Tamil movie maker Perarashu.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam