»   » 18 തികഞ്ഞതേയുള്ളൂ അനാര്‍ക്കലിയിലെ വിരഹിണി സംസ്കൃതി ഷേണോയി വിവാഹിതയാകുന്നു !!

18 തികഞ്ഞതേയുള്ളൂ അനാര്‍ക്കലിയിലെ വിരഹിണി സംസ്കൃതി ഷേണോയി വിവാഹിതയാകുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

വിവാഹത്തോടെ സിനിമയോട് ബൈ പറയുന്നവരാണ് അഭിനേത്രികള്‍ എന്നതാണ് പൊതുവിലെ ധാരണ. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന പലതാരങ്ങളും ഇത്തരത്തില്‍ വിവാഹ ജീവിതത്തിന് ശേഷം അപ്രത്യക്ഷരാകാറുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന താരമായ സംസ്‌കൃതി ഷേണോയി വിവാഹിതയാവുകയാണ്. തൃക്കാക്കര സ്വദേശി വിഷ്ണു എസ് നായരാണ് സംസ്‌കൃതിക്ക് കൂട്ടായെത്തുന്നത്. വിവാഹത്തോടെ താരവും സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുമോയെന്നുള്ള ആശങ്കയിലാണ് ആരാധകര്‍.

നൃത്തത്തില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് സംസ്‌കൃതി. 19 കാരിയായ താരം ഇതിനോടകം തന്നെ തെന്നിന്ത്യന്‍ സിനിമകളിലെല്ലാം അഭിനയിച്ചു കഴിഞ്ഞു. നിര്‍മ്മാതാവായ രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടര്‍ഫ്‌ളൈയിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തിയത്. കെജി അനില്‍ കുമാര്‍ സംവിധാനം ചെയ്ത വേഗത്തില്‍ വിനീത് കുമാറിന്റെ നായികയായതോടെയാണ് സംസ്‌കൃതിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. പിന്നീട് ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. അനാര്‍ക്കലി, മരുഭൂമിയിലെ ആന തുടങ്ങിയ ചിത്രങ്ങളിലെ സംസ്‌കൃതിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംസ്‌കൃതി ഷേണോയി വിവാഹിതയാവുന്നു

തൃക്കാക്കര സ്വദേശിയും എഞ്ചിനീയറുമായ വിഷ്ണു എസ് നായരാണ് സംസ്‌കൃതിക്ക് കൂട്ടായെത്തുന്നത്. ജൂലൈ 16നാണ് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞത്. കൊച്ചിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടത്തിയത്.

ചിത്രങ്ങള്‍ വൈറലാകുന്നു

സംസ്‌കൃതി ഷേണോയിയുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫാഫ് സാരിയും ജിമിക്കിയുമണിഞ്ഞ് നാടന്‍ ലുക്കിലാണ് സംസ്‌കൃതി എത്തിയത്.

നൃത്തത്തില്‍ നിന്നും സിനിമയിലേക്ക്

നൃത്തത്തില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് സംസ്‌കൃതി ഷേണോയ്. പരസ്യ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരം തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. നൃത്തം പശ്ചാത്തലമാക്കിയുള്ള സിനിമയില്‍ അഭിനയിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് എന്ന് മുന്‍പ് താരം അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

വിവാഹ ശേഷം സിനിമയോട് വിട പറയുമെന്ന സംശയം

വിവാഹ ശേഷം സംസ്‌കൃതി ഷേണോയ് സിനിമയോട് വിട പറയുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല. പ്ലസ് ടു കഴിഞ്ഞതിന് ശേഷമാണ് താരം സിനിമയില്‍ അരങ്ങേറിയത്.

19ാമത്തെ വയസ്സില്‍ വിവാഹം

19കാരിയായ സംസ്‌കൃതി ഷേണോയി സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ വിവാഹിതയാവുന്നുവെന്ന വാര്‍ത്ത പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് . ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ താരത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് വിവാഹ വാര്‍ത്ത ആരാധകരെ തേടിയെത്തിയിട്ടുള്ളത്.

ചിത്രങ്ങള്‍ കാണൂ

പ്രിയതാരം സംസ്‌കൃതി ഷേണോയിയും വിഷ്ണു എസ് നായരും തമ്മിലുള്ള വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണൂ.

English summary
Samskruthy Shenoy got engaged.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam