»   » സമുദ്രക്കനിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍

സമുദ്രക്കനിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍

Posted By:
Subscribe to Filmibeat Malayalam
mohanlal-samudrakkani
നാടോടികളിലൂടെ മികച്ച സംവിധായകനായി തമിഴില്‍ പേരെടുത്ത സമുദ്രക്കനി മലയാളത്തില്‍ സംവിധായകനാകുന്നു. മോഹന്‍ലാലും ഫഹദ് ഫാസിലും നായകരാകുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ലാലിനും ഫഹദിനും കഥ ഇഷ്ടമായതായി സമുദ്രക്കനി പറഞ്ഞു.

തമിഴില്‍ നടനും സംവിധായകനുമായി തെളിഞ്ഞുനില്‍ക്കുകയാണ് സമുദ്രക്കനി. എന്നാല്‍ മലയാളത്തില്‍ അദ്ദേഹം അഭിനയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇനി സംവിധാനം സമുദ്രക്കനി എന്നുകൂടി മലയാളത്തില്‍ എഴുതും.

എം.പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട് സമുദ്രക്കനി. ശിക്കാറിലെ അദ്ദേഹത്തിന്റെ വേഷം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. തുടര്‍ന്നും പത്മകുമാറിന്റെ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. എന്നാല്‍ ആ ചിത്രം പരാജയമായിരുന്നു. സുഹൃത്തായ ശശികുമാര്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ച ചിത്രത്തില്‍ അതിഥി താരമായും സമുദ്രക്കനിയെത്തി.

ഇപ്പോള്‍ രണ്ടുചിത്രമാണ് സമുദ്രക്കനിയുടെതായി റിലീസ് ചെയ്യാന്‍പോകുന്നത്. പത്മകുമാര്‍ സംവിധാനം ചെയ്ത ഒരു ബൊളീവിയിന്‍ ഡയറിയും അനില്‍ നാഗേന്ദ്രന്റെ വസന്തത്തിന്റെ നാള്‍വഴികളും. ആദ്യചിത്രത്തില്‍ ഒരു നക്‌സലൈറ്റായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. ഓണത്തിന് ഈ ചിത്രം തിയറ്ററിലെത്തും. ഡി കമ്പനി എന്ന സിനിമാ സീരിസിലാണ് ബൊളീവിയന്‍ ഡയറി വരുന്നത്. അനില്‍ നാഗേന്ദ്രന്റെ ചിത്രത്തില്‍ പി.കൃഷ്ണപിള്ളയെയാണ് സമുദ്രക്കനി അവതരിപ്പിക്കുന്നത്. രണ്ടുചിത്രവും കമ്യൂണിസവുമായി ബന്ധപ്പെട്ട പിരീയോഡിക്കല്‍ ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട്.

അതേ സമയം തമിഴില്‍ അഭിനയിക്കുന്നതോടൊപ്പം നിമിര്‍ത്തു നാള്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നുമുണ്ട്. ജയം രവിയും അമലപോളുമാണ് താരങ്ങള്‍. അതിനു ശേഷമാണ് ലാല്‍ ചിത്രം തുടങ്ങുക.

English summary
Tamil actor-director Samudrakani's debut Malayalam directorial venture, starring Mohanlal in the lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam