»   » കേരളത്തിലേക്ക് മടങ്ങി വരണം: പുതിയ പ്രോജക്ടുകള്‍ക്കായി കാത്തിരിക്കുന്നുവെന്ന് സുഡുമോന്‍

കേരളത്തിലേക്ക് മടങ്ങി വരണം: പുതിയ പ്രോജക്ടുകള്‍ക്കായി കാത്തിരിക്കുന്നുവെന്ന് സുഡുമോന്‍

Written By:
Subscribe to Filmibeat Malayalam

സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞൊരു ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ.വലിയ ട്വിസ്റ്റുകളോ ആക്ഷന്‍ രംഗങ്ങളോ ഇല്ലാതെ പുറത്തിറങ്ങിയ ചിത്രം സാധാരണക്കാരുടെ കഥ പറഞ്ഞൊരു ചിത്രമായിരുന്നു.

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്: വീഡിയോ കാണാം


ആദ്യം മുതല്‍ അവസാനം വരെ മടുപ്പിക്കാത്ത രീതിയിലുളള അവതരണമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ചിത്രത്തില്‍ മജീദ് എന്ന കഥാപാത്രമായി സൗബിന്‍ ഷാഹിര്‍ എത്തുമ്പോള്‍ സുഡാനിയായി സാമുവലാണ് എത്തിയിരുന്നത്. കാല്‍പ്പന്തിന്റെ ആവേശം ചോരാതെ സിനിമയില്‍ ഒന്നടങ്കം നിലനിര്‍ത്തിയെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്.


sudani from nigeria

നൂറു തിയ്യേറ്ററുകളിലായിരുന്നു ആദ്യ ദിനം ചിത്രം റിലീസ് ചെയ്തിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തന്നെ മികച്ച കളക്ഷനോടെയും അഭിപ്രായത്തോടെയുമാണ് ചിത്രം മുന്നേറുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തിയ സുഡാനിയെ മലയാളികള്‍ ഒന്നടങ്കം നേഞ്ചോടു ചേര്‍ത്തിരുന്നു. ചിത്രത്തിലെ സൗബിന്റെയും സാമുവലിന്റെയും പ്രകടനം മികച്ചുനിന്നെന്നാണ് സിനിമാ പ്രേമികളെല്ലാം തന്നെ പറഞ്ഞിരുന്നത്.


samuel soubin

ഇടയ്ക്ക് സിനിമയുടെ പേരില്‍ ചില വിവാദങ്ങള്‍ ഉണ്ടായെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അത് പരിഹരിച്ചിരുന്നു. തനിക്ക് കുറഞ്ഞ പ്രതിഫലമാണ് നല്‍കിയതെന്ന് പറഞ്ഞ് സാമുവലായിരുന്നു രംഗത്തെത്തിയിരുന്നത്. വിവാദങ്ങള്‍ക്കൊടുവില്‍ സാമുവലിന് അര്‍ഹമായ പ്രതിഫലം നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു.തന്റെ തെറ്റിദ്ധാരണകള്‍ കൊണ്ടാണെന്നും കേരളത്തില്‍ വിവേചനമില്ലെന്നും പിന്നീട് സാമുവല്‍ പറഞ്ഞിരുന്നു.


samuel soubin

സമൂഹമാധ്യമങ്ങളില്‍ എപ്പോഴും സജീവമായ സാമുവല്‍  കേരളത്തിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹം പറഞ്ഞ് ഇന്ന് പോസ്റ്റിട്ടിരുന്നു. താന്‍ കേരളത്തെ വല്ലാതെ മിസ് ചെയ്യുന്നുവെന്നും ഇന്ത്യയിലേക്ക് വരാനായി അടുത്ത പ്രേജക്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും സുഡുമോന്‍ ഫേസ്ബുക്കില്‍ പറഞ്ഞു. തനിക്ക് പൊറോട്ടയും ബിഫും കഴികണമെന്ന് ആഗ്രഹമുണ്ടെന്നും സാമുവല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.രണ്‍വീര്‍ സിംഗ്-ദീപിക വിവാഹം സ്വിറ്റ്‌സര്‍ലന്‍ഡില്‍? കാണാം


കാര്‍ത്തി ചിത്രം തീരനിലെ ആ മാസ് രംഗം ഷൂട്ട് ചെയ്തത് ഇങ്ങനെ; വീഡിയോ വൈറല്‍! കാണാം

English summary
samuel wants to coming back in india

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X