»   » സംവൃതയ്ക്ക് മറക്കാനാവാത്തൊരു പിറന്നാള്‍

സംവൃതയ്ക്ക് മറക്കാനാവാത്തൊരു പിറന്നാള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/samvrutha-mega-birthday-bash-2-105544.html">Next »</a></li></ul>
Samvrutha Sunil
മിന്നുകെട്ടിന്റെ തലേന്ന് ഒരിയ്ക്കലും മറക്കാനാവാത്തൊരു പിറന്നാള്‍. അങ്ങനെയൊന്ന് സംവൃതയ്ക്ക് സമ്മാനിയ്ക്കാനുള്ള ഒരുക്കത്തിലാണ് താരത്തിന്റെ ബന്ധുമിത്രാദികള്‍. നവംബര്‍ 31ന് ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന താരത്തെ കാത്തിരിയ്ക്കുന്നത് വമ്പന്‍ സര്‍പ്രൈസുകളാണ്.

നാളെ വിവാഹമായതിനാല്‍ എല്ലാ കസിന്‍സും കണ്ണൂരിലെത്തിയിട്ടുണ്ട്. ഇവരാണ് പിറന്നാളോഘഷങ്ങള്‍ പ്ലാന്‍ ചെയ്തിരിയ്ക്കുന്നതെന്ന് സംവൃതയുടെ സഹോദരി സന്‍ജുകത പറയുന്നു.

സംവൃതയുടെ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ പാടി ആഘോഷം കൊഴുപ്പിയ്ക്കാനും ഇവര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്്. വാള്‍്ട്ട് ഡിസ്‌നി തീം ഉള്ള കേക്കാണ് ഈ പിറന്നാളിന് താരം മുറിയ്ക്കുക. സംവൃതയുടെ വരന്‍ അഖില്‍ രാജ് ജോലി ചെയ്യുന്നത് യുഎസിലെ വാള്‍ട്ട് ഡിസ്‌നി കമ്പനിയാണെന്നത് തന്നെ ഇതിന് കാരണം. സംവൃതയ്ക്ക് മാത്രമല്ല വരന്‍ അഖിലിനും ചില സര്‍പ്രൈസുകള്‍ പെണ്ണുവീട്ടുകാര്‍ ഒരുക്കിയിട്ടുണട്്.

കല്യാണത്തലേന്ന് മെഹന്ദി ചടങ്ങ് കണ്ണൂരില്‍ പതിവുള്ളതാണ്. അതുകൊണ്ട് തന്നെ സംവൃതയുടെ പിറന്നാളോഘോഷം പൊടിപൊടിയ്ക്കാന്‍ ഇതുമൊരു കാരണമാവും. പിറന്നാളിന് പിറ്റേന്ന് തന്നെ വിവാഹം നിശ്ചയിച്ചത് യാദൃശ്ചികമാണെന്ന് സന്‍ജുകത പറയുന്നു. ജാതകവും നാളും മറ്റുനോക്കിയതിന് ശേഷം അഖിലിന്റെ വീട്ടുകാരാണ് വിവാഹത്തീയതി തീരുമാനിച്ചത്. ഇത് പിറന്നാളിന്റെ പിറ്റേന്ന് ആയെന്ന് മാത്രം. ബോളിവുഡില്‍ സൗണ്ട് എഞ്ചിനീയറായി പ്രവര്‍ത്തിയ്ക്കുന്ന സന്‍ജുകത പറയുന്നു.

എന്തായാലാും വിനീത് ശ്രീനിവാസന്റെ വിവാഹത്തിന് ശേഷം കണ്ണൂര്‍ വീണ്ടുമൊരു കല്യാണമേളത്തിനൊരുങ്ങുകയാണ്. കണ്ണൂരിലെ ഇന്ത്യാ ഹൗസ് ഹോട്ടല്‍ ഉടമ ചാലാട്ടെ സുനില്‍ കുമാറിന്റെയും സാധനയുടെയും മൂത്ത മകളായ സംവൃതയുടെ വരനായെത്തുന്നത് കണ്ണൂര്‍ സ്വദേശി തന്നെയായ അഖിലാണ്.

അടുത്ത പേജില്‍
സംവൃതയുടെ മിന്നുകെട്ടും പൊടിപൊടിയ്ക്കും

<ul id="pagination-digg"><li class="next"><a href="/news/samvrutha-mega-birthday-bash-2-105544.html">Next »</a></li></ul>
English summary
Actress Samvrutha Sunil, who turns 25 on October 31, will have a mega birthday bash tonight. "

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam