Just In
- 33 min ago
രാത്രിയില്‍ വടിവാളും കത്തിയും ഒക്കെയായി കുറെപേര് ഞങ്ങള്‍ക്ക് നേരെ വന്നു, അനുഭവം പങ്കുവെച്ച് ആര്യ ദയാല്‍
- 2 hrs ago
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
- 3 hrs ago
ചില സിനിമകള്‍ ഒഴിവാക്കാന്‍ ഞാന്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍
- 3 hrs ago
മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി, സ്കിപ് ചെയ്യരുത്, പുതിയ തുടക്കം
Don't Miss!
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- News
മര്‍മം അറിഞ്ഞ് കളിയിറക്കി രാഹുല്‍ ഗാന്ധി; തമിഴ്നാട്ടില്‍ പ്രചാരണത്തിന് തുടക്കം, ബിജെപിയെ അനുവദിക്കില്ല
- Sports
ഓസീസ് താരം ഭീഷണിപ്പെടുത്തി! മറുപടി ബാറ്റിലൂടെ കൊടുത്തു- മനസ്സ് തുറന്ന് ശുഭ്മാന്‍ ഗില്‍
- Finance
2 തവണ മരണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ കോടീശ്വരൻ, ഗൗതം അദാനിയെക്കുറിച്ച് നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദുല്‍ഖറിനും കല്യാണിക്കും ശേഷം ആ ഭാഗ്യം സംവൃത സുനിലിന്, അനൂപ് സത്യന് ചിത്രത്തില്‍ നായികയായി താരം
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ സംവൃത സുനില്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി താരം അഭിനയിക്കുന്നുണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സത്യന് അന്തിക്കാടിന് പിന്നാലെയായാണ് മകനും സംവിധാനത്തിലേക്ക് തിരിഞ്ഞത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സംവിധായകനായി തുടക്കം കുറിച്ചത്. വ്യത്യസ്തമായ പ്രമേയവുമായെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
കല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും നായികനായകന്‍മാരായെത്തിയ ചിത്രത്തില്‍ ശോഭനയും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയിരുന്നു. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡിയെ വീണ്ടും സ്ക്രീനില്‍ കാണാനായതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്. പ്രിയദര്‍ശന്റേയും ലിസിയുടേയും മകളായ കല്യാണിയുടെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ഇത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനായ അനൂപിന്റെ അടുത്ത ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറായിട്ടില്ലെന്നായിരുന്നു അനൂപ് സത്യന് മാതൃഭൂമിയോട് പറഞ്ഞത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത സംവൃത സുനില്‍ തിരിച്ചെത്തിയത് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെയായിരുന്നു. ബിജു മേനോനായിരുന്നു ചിത്രത്തിലെ നായകന്. ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ സംവൃത ഇടയ്ക്ക് നാട്ടിലേക്കെത്താറുണ്ട്.
അഗസ്ത്യയ്ക്ക് പിന്നാലെയായി രണ്ടാമത്തെ കുഞ്ഞ് എത്തിയതിനെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു.രുദ്രയുടെ ചിത്രങ്ങളും സംവൃത പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവൃത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കാനായി നേരത്തെ തീരുമാനിച്ചിരുന്നു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു സംവൃത സുനില്‍ വിവാഹിതയായത്. വിവാഹ ശേഷം കുടുംബ ജീവിതം ആസ്വദിക്കുകയായിരുന്നു താരം. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്നും താരം പറഞ്ഞിരുന്നു.
ബിജു മേനോനായിരുന്നു സംവൃതയോട് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലെ വേഷത്തെക്കുറിച്ച് പറഞ്ഞത്. 2019ലായിരുന്നു താരം തിരിച്ചെത്തിയത്. തിരിച്ചുവരവില്‍ എല്ലാവരും മികച്ച പിന്തുണയാണ് നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷമായി വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ ആശങ്കയുണ്ടായിരുന്നു. എല്ലാവരും കൂടെനിന്നതോടെ അത് മാറുകയായിരുന്നു. പുലരിപ്പോലെ എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.