»   »  വികാരധീനയായി സംവൃത വിതുമ്പി

വികാരധീനയായി സംവൃത വിതുമ്പി

Posted By:
Subscribe to Filmibeat Malayalam
Samvrutha
മഞ്ജു വാര്യര്‍ അഭിനയരംഗത്തുണ്ടായിരുന്ന ആകെ നാലോ അഞ്ചോ വര്‍ഷം മാത്രമാണ്. എന്നാല്‍ പതിനാല് വര്‍ഷത്തിന് ശേഷവും മഞ്ജുവിന്റെ തിരിച്ചുവരവിനെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ് മലയാള സിനിമാപ്രേക്ഷകര്‍. മഞ്ജുവിനെപ്പോലെ വിവാഹത്തോടെ സിനിമയോട് ഗുഡ്‌ബൈ പറഞ്ഞ ഒരുപാടു നടിമാരുണ്ട് ഇവിടെ. അക്കൂട്ടത്തിലേക്ക് ചേക്കേറുകയാണ് സംവൃതയും.

വെള്ളിത്തിരയിലെ തന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് സംവൃത മനസ്സിലാക്കുന്നുണ്ട്. ഡയണ്ട് നെക്ലേസിന്റെ വിജയാഘോഷത്തിനിടെ വികാരധീനയായി വിതുമ്പിക്കൊണ്ട് പറഞ്ഞ വാക്കുകള്‍ സിനിമയോടുള്ള സംവൃത കമ്മിന്റ്‌മെന്റാണ് വെളിപ്പെടുത്തുന്നത്.

സിനിമയുമായി വല്ലാത്തൊരു ആത്മബന്ധം എനിയ്ക്കുണ്ടായിരുന്നുവെന്ന്് പറയുമ്പോള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു താരം. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ഡയമണ്ട് നെക്് ലേസ്്. എന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നിരിയ്ക്കുന്ന സിനിമ. ചടങ്ങിനിടെ കഥാപാത്രം അവതരിപ്പിയ്ക്കാന്‍് പ്രചോദനം നല്‍കിയ സഹതാരം ഫഹദ് ഫാസിലിനോട് നന്ദി പറയാനും സംവൃത മടിച്ചില്ല.

മിന്നുകെട്ടിന് മുമ്പുള്ള എന്റെ അവസാനവിജയാഘോഷമാണിത്. വിവാഹശേഷം അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കുചേരാനും ഭാഗ്യമുണ്ടാവുമെന്നാണ് പ്രതീക്ഷ-സംവൃത പറഞ്ഞു നിര്‍ത്തി.

രസികനിലൂടെ അരങ്ങേറിയ സംവൃത സിനിമയോട് വിട ചൊല്ലുന്നത് ലാല്‍ജോസിന്റെ അയാളും ഞാനും തമ്മിലെ നായികയെ അവതരിപ്പിച്ചു കൊണ്ടാണ്. ഈ രണ്ടും സിനിമകളും ലാല്‍ജോസിന്റെതാണെന്നത് യാദൃശ്ചികമാവാം.

English summary
Recent event to celebrate the success of Lal Jose' Diamond Necklace, Samvrutha broke down while talking to the audience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam