»   » തക്കാളി ഫിലിംസിന്റെ ചിത്രത്തില്‍ സംയുക്ത

തക്കാളി ഫിലിംസിന്റെ ചിത്രത്തില്‍ സംയുക്ത

Posted By: Super
Subscribe to Filmibeat Malayalam
സിനിമയില്‍ ഇത് നടിമാരുടെ തിരിച്ചുവരവുകളുടെ കാലമാണ്. വിവാഹത്തോടെ രംഗംവിട്ട പലരും ഒരാള്‍ക്ക് പിന്നാലെ മറ്റൊരാള്‍ എന്ന രീതിയില്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. പഴയകാല നടികള്‍ അമ്മവേഷങ്ങളിലൂടെയും യുവനടിമാര്‍ നായികമാരായും മറ്റും തിരിച്ചെത്തി വെള്ളിത്തിരയില്‍ വിലസുകയാണ്.

ഇക്കൂട്ടത്തില്‍ അവസാനമെത്തിയിരിക്കുന്നത് നടി ഗോപികയാണ്. ഇതിനും മുമ്പേ പറഞ്ഞുകേള്‍ക്കുന്ന കാര്യമാണ് സംയുക്ത വര്‍മ്മ തിരിച്ചെത്തുന്നുവെന്നത്. എന്നാല്‍ പലപ്പോഴും അക്കാര്യം സംയുക്ത നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സംയുക്തയുടെ തിരിച്ചുവരവ് റിപ്പോര്‍ട്ടുകള്‍ സജീവമാവുകയാണ്. ഒപ്പം പാര്‍വ്വതിയുടെയും.

മഞ്ജു വാര്യര്‍ നൃത്തരംഗത്തേയ്ക്ക് തിരിച്ചുവരവ് നടത്തിയതോടെ സംയുക്തയുടെ തിരിച്ചുവരവ് വാര്‍ത്തകളും സജീവമായിരുന്നു. ചില പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന സംയുക്ത ഇത്തവണ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും തള്ളുന്നില്ല, തിരിച്ചുവരില്ലെന്ന് പറയാനാകില്ലെന്നാണ് സംയുക്ത പറയുന്നത്.

തക്കാളി ഫിലിംസിന്റെ പുതിയ ചിത്രത്തിലൂടെയാണ് സംയുക്ത തിരിച്ചുവരവ് നടത്തുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബിജു മേനോനും നാല് സുഹൃത്തുക്കളുമാണ് തക്കാളി ഫിലിംസിന്റെ ഉടമസ്ഥര്‍. അതുകൊണ്ടുതന്നെ സംയുക്തയുടെ തിരിച്ചുവര് വാര്‍ത്തയില്‍ കഴമ്പുണ്ടെന്ന് കരുതാം.

ജയറാമിനെ വിവാഹം ചെയ്തശേഷം അഭിനയത്തോട് പൂര്‍ണമായും വിടപറഞ്ഞ പാര്‍വ്വതിയും നൃത്തത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. പലവേദികളിലായി പാര്‍വ്വതി നൃത്തമവതരിപ്പിച്ചു. വൈകാതെ പാര്‍വ്വതി അഭിനയിക്കാനെത്തുമെന്നാണ് സൂചന. പാര്‍വ്വതിയും, സംയുക്തയും മഞ്ജുവാര്യരും എല്ലാ തിരിച്ചുവരുന്നതോടെ മലയാളത്തില്‍ നായികമാരുടെ വസന്തം തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

English summary
According to some reports, Samyukta Varma, actor Biju Menon's wife and Parvathy, Jayaram's wife, are all set to make their comebacks in films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam