»   » സിനിമയില്‍ ഇല്ലെങ്കിലും സംയുക്ത വര്‍മ്മ സുന്ദരിയാണ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

സിനിമയില്‍ ഇല്ലെങ്കിലും സംയുക്ത വര്‍മ്മ സുന്ദരിയാണ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

Written By:
Subscribe to Filmibeat Malayalam

വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്കെടുത്ത നായികമാരില്‍ പലരുടെയും തിരിച്ചുവരവിനായി ആകാകംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അത്തരത്തില്‍ സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനായി ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും ഇടയ്ക്ക് പരസ്യ ചിത്രത്തില്‍ താരം മുഖം കാണിച്ചിരുന്നു. ഇതോടെയാണ് ആരാധകര്‍ക്ക് പ്രതീക്ഷയേറിയതും.

ഗോള്‍ഡന്‍ കളറിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായി ദിവ്യ ഉണ്ണി, വിവാഹ വിരുന്നിലെ ചിത്രങ്ങള്‍ കാണൂ!

വഴക്കൊക്കെ ഉണ്ടാവുമെങ്കിലും സുഖകരമായ യാത്രയാണ്, പൂര്‍ണ്ണിമയെക്കുറിച്ച് ഇന്ദ്രജിത്ത് പറയുന്നത്!

അടുത്തിടെ ബിജു മേനോനും സംയുക്ത വര്‍മ്മയും ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തെന്നിന്ത്യന്‍ താരം വിശാലും അതേ ദിവസം അമ്പലത്തിലെത്തിയിരുന്നു. ബിജു മേനോന്റെ പുതിയ ചിത്രമായ റോസാപ്പൂവിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് ഇരുവരും ഗുരൂവായൂരപ്പനെ കാണാനെത്തിയത്. സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ താരങ്ങള്‍

തൃശ്ശൂരിന്റെ സ്വന്തം താരദമ്പതികളായ ബിജു മേനോനും സംയുക്ത വര്‍മ്മയ്ക്കുമൊപ്പമാണ് തമിഴകത്തിന്റെ പ്രിയതാരമായ വിശാലും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എത്തിയത്.

റിലീസിങ്ങ് ദിനത്തില്‍

ബിജു മേനോന്‍ നായകനായെത്തിയ റോസാപ്പൂ തിയേറ്ററുകളിലേക്കെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. അതിന് മുന്നോടിയായാണ് താരദമ്പതികള്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയത്.

മികച്ച പ്രതികരണം

വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തിയ റോസാപ്പൂവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിനു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ നീരജ് മാധവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

വിശാലും ഒപ്പമുണ്ടായിരുന്നു

തമിഴകത്തിന്റെ സ്വന്തം താരമായ വിശാലും ഇവര്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് എത്തിയിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് താരം ക്ഷേത്രത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആരാധകര്‍ക്കൊപ്പം സമയം ചെലവഴിച്ചു

താരങ്ങളെ കാണുമ്പോള്‍ സെല്‍ഫിയെടുക്കാനും കുശലം ചോദിക്കാനും തിക്കും തിരക്കും അനുഭവപ്പെടാറുമുണ്ട്. തങ്ങള്‍ക്ക് മുന്നിലെത്തിയ ആരാധകരെ നിരാശരാക്കാതെയാണ് ഇവര്‍ പെരുമാറിയത്.

പ്രിയപ്പെട്ട താരദമ്പതികള്‍

മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ബിജു മേനോനും സംയുക്തയും ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ക്കായിരുന്നു ഏറെ സന്തോഷം.

പൊതുപരിപാടികളില്‍ സജീവം

സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും മറ്റുമായി ആകെ സജീവമാണ് സംയുക്ത വര്‍മ്മ. കെപിഎസി ലളിതയുടെ സിനിമാജീവിതത്തിന് ആദരമറിയിച്ച് ഒരുക്കുന്ന ലളിതം 50 ന്റെ സ്വാഗത സംഘം ഉദ്ഘാടനം ചെയ്തത് സംയുക്ത വര്‍മ്മയും മഞ്ജു വാര്യരും ചേര്‍ന്നായിരുന്നു.

English summary
Samyuktha Varma , Biju Menon, Vishal visited Guruvayoor temple

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam