»   » 17 വര്‍ഷം മുമ്പുള്ള ആ വലിയ കടം സംയുക്ത വര്‍മ വീട്ടി, എങ്ങിനെ??

17 വര്‍ഷം മുമ്പുള്ള ആ വലിയ കടം സംയുക്ത വര്‍മ വീട്ടി, എങ്ങിനെ??

Written By:
Subscribe to Filmibeat Malayalam

പതിനേഴ് വര്‍ഷം മുമ്പുള്ള കടം അങ്ങനെ സംയുക്ത വര്‍മ വീട്ടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഡലിങ് രംഗത്ത് സജീവമായിരുന്ന സഹോദരി പുത്രിയുടെ ഫോട്ടോ ഊര്‍മിള ഉണ്ണിയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് അയച്ചുകൊടുത്തത്. ഒരു നാടന്‍ പെണ്‍കുട്ടിയെ തിരഞ്ഞുകൊണ്ടിരുന്ന സത്യന്‍ അന്തിക്കാട് ആ ഫോട്ടോയില്‍ തന്റെ നായികയെ കണ്ടെത്തി.

അങ്ങനെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ സംയുക്ത നായികയായി സിനിമയിലെത്തി. വര്‍ഷങ്ങള്‍ക്കിപ്പുറം ഊര്‍മിള ഉണ്ണിയോടുള്ള ആ കടം സംയുക്ത വര്‍മ വീട്ടിയിരിയ്ക്കുന്നു. എങ്ങനെയാണോന്നോ....

17 വര്‍ഷം മുമ്പുള്ള ആ വലിയ കടം സംയുക്ത വര്‍മ വീട്ടി, എങ്ങനെ??

ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തരാ ഉണ്ണിയുടെ മലയാള സിനിമാ അരങ്ങേറ്റത്തിന് കാരണം സംയുക്ത വര്‍മയാണ്. നര്‍ത്തകിയായ ഉത്തരയുടെ ഫോട്ടോ ഇടവപ്പാതി എന്ന ചിത്രത്തിന് വേണ്ടി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് നല്‍കിയത് സംയുക്തയും ബിജുവുമാണ്.

17 വര്‍ഷം മുമ്പുള്ള ആ വലിയ കടം സംയുക്ത വര്‍മ വീട്ടി, എങ്ങനെ??

വര്‍ഷങ്ങള്‍ക്ക് മുമ്പ് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ബിജു മേനോന്റെയും സംയുക്തയുടെ പ്രണയം മൊട്ടിടുന്നത്. ആ ബന്ധം ഇന്നും നിലനില്‍ക്കുന്നു.

17 വര്‍ഷം മുമ്പുള്ള ആ വലിയ കടം സംയുക്ത വര്‍മ വീട്ടി, എങ്ങനെ??

പല ഘട്ടങ്ങളായി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ഇടവപ്പാതി റിലീസിന് തയ്യാറെടുക്കുകയാണ്. ബോളിവുഡ് നടി മനീഷ കൊയിരാള ചിത്രത്തില്‍ ഉത്തരയുടെ അമ്മയായി എത്തുന്നു. യോദ്ധ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിദ്ധാര്‍ഥ ലാമ ഈ ചിത്രത്തിലൂടെ തിരിച്ചുവരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത

17 വര്‍ഷം മുമ്പുള്ള ആ വലിയ കടം സംയുക്ത വര്‍മ വീട്ടി, എങ്ങനെ??

ഉത്തരയുടെ ആദ്യ ചിത്രമല്ല ഇത്. 2012 ല്‍ പുറത്തിറങ്ങിയ വവ്വാല്‍ പസങ്ക എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉത്തരയുടെ അരങ്ങേറ്റം. ഭരതനാട്യത്തില്‍ ബിരുദം നേടി, ബിരുദാനന്തരം ബിരുദം പഠിയ്ക്കുന്ന ഉത്തര ഒട്ടേറെ വേദികളില്‍ ഭരതനാട്യ കച്ചേരിയും അവതരിപ്പിയ്ക്കുന്നു.

English summary
Samyuktha Varma is introducing Uthara Unni to Malayalam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam