»   »  ഫര്‍ഹാന്‍ ഫാസില്‍ സന അല്‍ത്താഫിന് പ്രേമ ലേഖനം നല്‍കുന്നു!!

ഫര്‍ഹാന്‍ ഫാസില്‍ സന അല്‍ത്താഫിന് പ്രേമ ലേഖനം നല്‍കുന്നു!!

Written By:
Subscribe to Filmibeat Malayalam

തെറ്റിദ്ധരിയ്ക്കരുത്, ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫും ഒന്നിയ്ക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ്, ബഷീറിന്റെ പ്രേമ ലേഖനം. സക്കറിയയുടെ ഗര്‍ഭിണികള്‍, കുംബസാരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ പ്രത്യേകതകളുമായാണ് ചിത്രം എത്തുന്നത്.

ഫഹദ് ഫാസിലിന്റെ നായിക അമിതാഭ് ബച്ചനും ജയാ ബച്ചനുമൊപ്പം; കാണൂ

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഫര്‍ഹാന്‍ ഫാസിലിന്റെ രണ്ടാമത്തെ ചിത്രമണ് ബഷിറിന്റെ പ്രേമലേഖനം. മറിയം മുക്ക് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായ സന രണ്ടാമത്തെ ചിത്രത്തില്‍ അനുജന്‍ ഫര്‍ഹാന് നായികയാകുന്നത് തീര്‍ത്തും യാദൃശ്ചികം. ചിത്രത്തെ കുറിച്ച് കൂടുതല്‍ വായിക്കാം...

ഫര്‍ഹാന്‍ ഫാസില്‍ സന അല്‍ത്താഫിന് പ്രേമ ലേഖനം നല്‍കുന്നു!!

സമകാലിക സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന പ്രശ്‌നങ്ങളാണ് അനീഷ് അന്‍വര്‍ തന്റെ രണ്ട് മുന്‍ ചിത്രങ്ങളിലും ചര്‍ച്ച ചെയ്തത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു പ്രണയ ചിത്രമാണ് ബഷീറിന്റെ പ്രണയ ലേഖനം.

ഫര്‍ഹാന്‍ ഫാസില്‍ സന അല്‍ത്താഫിന് പ്രേമ ലേഖനം നല്‍കുന്നു!!

1980 നും 85 നും ഇടയില്‍ നടക്കുന്ന ഒരു പ്രണയമാണ് സിനിമയുടെ വിഷയം. ആ കാലത്തെ പ്രതിനിധികളായ കമിതാക്കളായിട്ടാണ് ഫര്‍ഹാനും സനയും എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന പ്രണയ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.

ഫര്‍ഹാന്‍ ഫാസില്‍ സന അല്‍ത്താഫിന് പ്രേമ ലേഖനം നല്‍കുന്നു!!

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.

ഫര്‍ഹാന്‍ ഫാസില്‍ സന അല്‍ത്താഫിന് പ്രേമ ലേഖനം നല്‍കുന്നു!!

ആദ്യകാല ഹിറ്റ് ജോഡികളായ മധുവും ഷീലയും ഈ ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിയ്ക്കും. ഇരുവരും വളരെ പ്രാധാന്യമുള്ള രണ്ട് കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്.

ഫര്‍ഹാന്‍ ഫാസില്‍ സന അല്‍ത്താഫിന് പ്രേമ ലേഖനം നല്‍കുന്നു!!

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത നോവലായ പ്രേമലേഖനവുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അത് സസ്‌പെന്‍സാണെന്നായിരുന്നു സംവിധായകന്റെ മറുപടി. ചിലപ്പോള്‍ ഉണ്ടായേക്കാം. അല്ലെങ്കില്‍ ഇല്ലായിരിക്കാം. അതൊക്കെ സിനിമ റിലീസാകുമ്പോള്‍ അറിയാം- അനീഷ് അന്‍വര്‍ പറഞ്ഞു.

ഫര്‍ഹാന്‍ ഫാസില്‍ സന അല്‍ത്താഫിന് പ്രേമ ലേഖനം നല്‍കുന്നു!!

സീരിയാസ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പെട്ടന്ന് കോമഡി ട്രാക്കിലേക്ക് മാറിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍, എല്ലാ തരത്തില്‍ പെട്ട സിനിമകളും തനിക്ക് ഇഷ്ടമാണെന്ന് അനീഷ് അന്‍വര്‍ പറഞ്ഞു. ഷിനോദും ഷംസീറും ബിപിനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.

ഫര്‍ഹാന്‍ ഫാസില്‍ സന അല്‍ത്താഫിന് പ്രേമ ലേഖനം നല്‍കുന്നു!!

ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റില്‍ ആരംഭിയ്ക്കും. എറണാകുളവും പാലക്കാടുമാണ് പ്രധാന ലൊക്കേഷന്‍. രണ്‍ജി പണിക്കര്‍, നെടുമുടി വേണു, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കും

English summary
After directing the award-winning movie 'Zachariayude Garbhinikal' and the critically acclaimed 'Kumbasaram', director Aneesh Anwar is back but this time with a romantic comedy. Titled Basheerinte Premalekhanam, the film will have Farhaan Faasil and Mariyammukku fame Sana Althaf playing the lead roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam