»   » സില്‍ക് സ്മിതയായി സന ഖാന്‍ എത്തുന്നു

സില്‍ക് സ്മിതയായി സന ഖാന്‍ എത്തുന്നു

Posted By: Super
Subscribe to Filmibeat Malayalam

ഡേര്‍ട്ടി പിക്ചറിന് ശേഷം പഴയകാല മാദകനടി സില്‍ക് സ്മിതയുടെ ജീവിതകഥ പറയുന്ന മറ്റൊരു ചിത്രം കൂടി പ്രദര്‍ശനത്തിനെത്തുകയാണ്. ഇത്തവണ ചിത്രമെത്തുന്നത് മലയാളത്തിലാണ്, ക്ലൈമാക്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെ പ്രശസ്ത മോഡലും നടിയുമായ സന ഖാനാണ് സില്‍ക്കിന്റെ വേഷമിടുന്നത്.

തമിഴിലും തെലുങ്കിലുമൊക്കെ നായികയായി അഭിനയിച്ചിട്ടുള്ള സന ഖാന്‍ പറയുന്നത് മലയാളത്തില്‍ കിട്ടിയ ഈ വേഷമാണ് ഇതുവരെ ചെയ്തതില്‍ ഏറ്റവും അഭിനയസാധ്യതയും നായികാ പ്രാധാന്യവുമുള്ളതെന്നാണ്. ക്ലൈമാക്സ് തന്‍റെ കരിയറില്‍ വലിയ മാറ്റം വരുത്തുമെന്നും സന കരുതുന്നു.

കലൂര്‍ ഡെന്നിസ് തിരക്കഥയെഴുതിയ ചിത്രം അനിലാണ് സംവിധാനം ചെയ്യുന്നത്. വിദ്യ ബാലന്‍ നായികയായ ഹിന്ദിച്ചിത്രം ഡേര്‍ട്ടി പിക്ചര്‍ പോലെയല്ല ക്ലൈമാക്‌സ് സ്മിതയുടെ ജീവിതത്തെ സമീപിയ്ക്കുന്നത്. നടിയെന്ന രീതിയിലുള്ള സില്‍ക്കിന്റെ വളര്‍ച്ച അതേരീതിയില്‍ അവതരിപ്പിക്കുകയാണ് ചിത്രത്തിലെന്ന് അണിയറക്കാര്‍ പറയുന്നു. ഇണയെ തേടി എന്ന ചിത്രത്തിലൂടെ സില്‍ക്കിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ആന്റണി ഈസ്റ്റ്മാനാണ് ക്ലൈമാക്‌സിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്.

പുതുമുഖതാരം സബിന്‍ സണ്ണിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സുരേഷ് കൃഷ്ണ, അരവിന്ദ്, ബിജുക്കുട്ടന്‍, ഇഎ രാജേന്ദ്രന്‍, ലക്ഷ്മി ശര്‍മ്മ, ശാന്തി വില്യംസ് എന്നിവര്‍ക്കൊപ്പം തമിഴ് നടനായ രവികാന്തും സംവിധായകരായ വിജി തമ്പി, കെ മധു, തമ്പി കണ്ണന്താനം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നൈസ് മൂവീസിന്റെ ബാനറില്‍ പിജെ തോമസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കോയമ്പത്തൂര്‍, കൊച്ചി, തൊടുപുഴ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്.

English summary
Silambattam' girl Sana Khan is currently playing the lead role in a Malayalam film titled 'Climax', which is said to be a bio-pic on late actress 'Silk' Samantha,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam