For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Mohanlal: ചങ്കല്ലാ ചങ്കിടിപ്പാണ്!! ഈ ചെറുപ്പക്കാരന് പറയാനുണ്ട് ലാലേട്ടനെ കുറിച്ച് ചിലത്...

  |

  മോഹൻലാൽ എന്നും മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരവും ഒരു വികാരവുമാണ്. ചെറിയകുട്ടികൾ മുതൽ പ്രായമായവർ വരെ ലാലേട്ടന്റെ ആരാധക ലിസ്റ്റിലുണ്ട്. 9 വയസുകാരനും 90 വയസുകാരനും മോഹൻലാൽ ലാലേട്ടനാണ്. തന്നെ തേടിയെത്തുന്ന ഒു ആരാധകനേയും താരം നിരാശയോടെ മടക്കി അയക്കില്ല. എത്ര തിരക്കായാലും അവരുമായി അദ്ദേഹം സമയം ചെലവഴിക്കാറുണ്ട്. ലാലേട്ടനുമായിയുള്ള അനുഭവം പലരും പങ്കുവെച്ചിട്ടുമുണ്ട്.

  പുലിമുരുകനിൽ മോഹൻലാൽ തുട കാണിച്ചാൽ കുഴപ്പമില്ല, സുരാജ് കാണിച്ചാൽ എ സർട്ടിഫിക്കറ്റ്- റിമ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു മോഹൻ ലാൽ ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ജന്മനാ ശരീരിക വൈകല്യമുള്ള സനൽ എന്നയാളുടെ അനുഭവ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റൊടുത്തിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട നടനെ കണ്ടതിനെ കുറിച്ചുള്ള അനുഭവമാണ് സനൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

  പണം വേണ്ട! പകരം കിടക്ക പങ്കിട്ടാൽ മതി! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ അവാർഡ് ജേത്രി

   2018 ഏപ്രിൽ 24

  2018 ഏപ്രിൽ 24

  2018 ഏപ്രിൽ 24, ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമായി മാറിയിരിക്കുകയാണ് എന്ന പറഞ്ഞു കൊണ്ടാണ് സനൽ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.
  ലാലേട്ടനെ കാണാൻ പോവുന്നു എന്ന് നേരത്തേ അറിഞ്ഞതിനാൽ തലേന്ന് രാത്രി ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല.
  രാവിലെ ഏഴു മണിക്ക് എത്തണമെന്ന് കരുതി. ഞാനും എന്റെ ചേട്ടന്മാരുമൊത്ത് പുറപിട്ടപ്പോഴാണ് സമയം കുറിച്ച് വൈകി എന്നറിഞ്ഞത്.പിന്നീട് അറിഞ്ഞത്. ലാലേട്ടനോടൊപ്പം ഉള്ള ഫോട്ടോ ഷൂട്ട് അവസാനിച്ചു എന്നതാണ്. എന്നിട്ടും തളരാതെ ഞങ്ങൾ കാർ നല്ല സ്പീഡിൽ വിട്ടു. മലമ്പുഴയിലെ ലാലേട്ടൻ ഉള്ള ഹോട്ടലിൽ എത്തിയ ശേഷം ലാലേട്ടനെ കണാൻ സാധിക്കുമോ എന്നു നോക്കി ഹോട്ടലിൽ കയറി ചെന്നു.

   ആദ്യം വന്നത് മറ്റൊരാൾ

  ആദ്യം വന്നത് മറ്റൊരാൾ

  ഹോട്ടലിന് അകത്ത് ലാലേട്ടന്റെ മേക്കപ്പ് മാനും, ഡ്രൈവറും നിക്കുന്നത് കണ്ടു. എന്റെ കൂടെ വന്ന ചേട്ടന്മാ൪ അവരോട് ഞാൻ കാറിൽ ഉണ്ടെന്നും, ലാലേട്ടനെ കാണണം എന്ന് പറഞ്ഞതും. കാണാം എന്ന് പറഞ്ഞു.പിന്നീട് ഞങ്ങൾ ലാലേട്ടൻ വരുന്നത് കാണാൻ വേണ്ടി ഉള്ള കാത്തിരിപ്പിലായിരുന്നു.ദൂരത്ത് നിന്നും ഒരാൾ നടന്നു വരുന്നത് കണ്ടു. നോക്കുമ്പോൾ "ഒടിയന്റെ സംവിധായകൻ. "ശ്രീകുമാ൪ മേനോൻ സാറാണെന്ന് പിന്നീടാണ് അറിഞ്ഞത്. അദേഹം എന്റെ കൂടെ വന്ന ചേട്ടന്റെ ഒരു പഴയ കൂട്ടുകാരൻ ആണെന്നും അപ്പോഴാണ് അറിഞ്ഞത്.പിന്നീട് അദ്ദേഹത്തോടൊപ്പം കുറച്ച് നേരം സംസാരിച്ചു. ഒടിയനുവേണ്ടി പ്രാർത്ഥിക്കണം എന്നു പറഞ്ഞു, തീർച്ചയായും എന്ന് ഞാൻ പറഞ്ഞു

  ചുവന്ന ഷർട്ടും വെള്ള കസവ് മുണ്ടും

  ചുവന്ന ഷർട്ടും വെള്ള കസവ് മുണ്ടും

  കുറച്ച് സമയം കഴിഞ്ഞപ്പോൾ ചുവപ്പ് ഷർട്ടും വെള്ള കസവ് മുണ്ടും ഉടുത്ത് ഒരാൾ നടന്നു വരുന്നത് ശ്രദ്ധിച്ചത് നോക്കുമ്പോൾ കൺമുന്നിൽ "ലാലേട്ടൻ.പിന്നീട് എന്റെ കണ്ണുകളിൽ ലാലേട്ടൻ അല്ലാതെ മറ്റൊന്നും കാണുന്നുണ്ടായിരുന്നില്ല. ചുറ്റും ജനങ്ങൾ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു.

  പെട്ടെന്ന് ഞങ്ങളോട് സ്റ്റേജിലേക്ക് കയറി വരാൻ പറഞ്ഞു. കയറി ചെന്നു. മുന്നിൽ ലാലേട്ടൻ. എന്നേ കണ്ടതും ഒരു ചെയറെടുക്കു എന്നുപറഞ്ഞു. എന്നോട് ഇരിക്കാൻ പറഞ്ഞു. ലാലേട്ടൻ എന്റെ ഏട്ടന്മാരോട് സംസാരിക്കുകയായിരുന്നു..

  ചിത്രം: കടപ്പാട് സനൽ ഫേസ്ബുക്ക്

  എന്റെ കയ്യിൽ പിടിച്ച് അങ്ങനെ പറഞ്ഞു‌

  എന്റെ കയ്യിൽ പിടിച്ച് അങ്ങനെ പറഞ്ഞു‌

  ഞാൻ വരച്ച ചിത്രങ്ങൾ നോക്കിക്കൊണ്ട് എന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. #Great Sanil എന്ന്.
  അതിനിടയിലേക്ക് അപ്രതീക്ഷിതമായി ശ്രീകുമ൪ സാറും വന്നു എന്നിട്ട് എന്റെ കൈയിൽ പഠിച്ചുകൊണ്ട് ശ്രീകുമാർ സാർ ലാലേട്ടനോട് പറഞ്ഞു സനൽ ഒടിയനുവേണ്ടി പ്രാ൪ത്ഥിക്കാം. എന്നു പറഞ്ഞിട്ടുണ്ട്. അപ്പോൾ ലാലേട്ടൻ എന്റെ തോളിൽ കൈയി വെച്ചുകൊണ്ട് അതേയൊ എന്നു പറഞ്ഞു. പിന്നീട് ഞാൻ ലാലേട്ടനോട് ഒരു ഓട്ടോഗ്രാഫ് തരുമോ എന്നു ചോദിച്ചു.അതിനെന്താ എന്നു പറഞ്ഞുകൊണ്ട്. ഞാൻ വരച്ച ചിത്രത്തിൽ ഓട്ടോഗ്രാഫ് തന്നു.
  അതിനു ശേഷം ലാലേട്ടനോടൊപ്പം നിന്ന് ഫോട്ടോസ് എടുത്തു.

   ഒരേയൊരു ആഗ്രഹം മാത്രം

  ഒരേയൊരു ആഗ്രഹം മാത്രം

  എല്ലാം കഴിഞ്ഞ് ലാലേട്ടൻ എന്റെ കയ്യിൽ പിടിച്ച് ശരി മോനേ എന്നു പറഞ്ഞു. അദ്ദേഹത്തിനോട് ഒരേയൊരു ആഗ്രഹം മാത്രമാണ് പറഞ്ഞത്. അദ്ദേഹം അതു സാധിച്ചു തരുകയും ചെയ്തു. എന്താ മോനേ പറയൂ എന്നു ലാലേട്ടൻ ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു എനിക്കു ലാലേട്ടനെ ലൊക്കേഷനിൽ വരുമ്പോൾ എപ്പോഴും കാണാൻ സാധിക്കുന്നതു പേലെ ചെയിത് തരണം. ഉടൻ തന്നെ ലാലേട്ടൻ അതിനെന്താ ചെയ്യാലോ എന്നു.. പറഞ്ഞു കൊണ്ട് ലാലേട്ടൻ തന്റെ മേക്കപ്പ് മാനോട് പറഞ്ഞു. അദ്ദേഹം ചെയ്യാം എന്നും പറഞ്ഞു. ലാലേട്ടൻ എന്നോടു ചെയ്തുത്തരും ട്ടൊ എന്നു പറഞ്ഞു. താൻ അദ്ദേഹത്തിന് നന്ദിയും അറിയിച്ചു.

   മനസിൽ ആ നല്ല നിമിഷങ്ങൾ മാത്രം

  മനസിൽ ആ നല്ല നിമിഷങ്ങൾ മാത്രം

  പിന്നീട് കാറിൽ വന്നിരുന്നുക്കൊണ്ട് ഞാൻ ലാലേട്ടനെ തന്നെ നോക്കിയിരുന്നു.നല്ല ഭംഗിയുള്ള മുഖം. അതിൽ വിടരുന്ന പുഞ്ചിരി തോളു ചരിച്ചുള്ള നിൽപ്പ് എനിക്കു ലാലേട്ടന്റെ അടുത്ത് നിന്നും മാറാൻ തോന്നിയില്ല. തിരിച്ച് ഹോട്ടലിൽ നിന്നും പുറത്തിറങ്ങുമ്പോഴും ലാലേട്ടനൊത്തുള്ള ആ കുറച്ചു നിമിഷങ്ങള്‍ മാത്രമായിരുന്നു എന്റെ മനസിൽ. എന്റെ ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടൻ എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  ചിത്രം: കടപ്പാട് സനൽ ഫേസ്ബുക്ക്

  English summary
  sanal fb post about mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X