For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വിളിച്ചപ്പോള്‍ ഫോണെടുത്തില്ല! മെസ്സേജിനും മറുപടിയില്ല! അവസരമില്ലെന്നാണ് പറയുന്നത്! പോസ്റ്റ് വൈറല്‍!

  |
  പാർവതിക്ക് അവസരം കിട്ടാഞ്ഞിട്ടല്ല! | filmibeat Malayalam

  തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ഫെസ്റ്റിവല്‍ നടക്കുന്നതിനിടയില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴാണ് പാര്‍വതി പല കാര്യങ്ങളെക്കുറിച്ചും പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. സിനിമയിലെ ആണ്‍-പെണ്‍ വിവേചനത്തെയും സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമകളില്‍ ്ഭിനയിക്കുന്നതിനെക്കുറിച്ചും ഫാന്‍സ് ഗുണ്ടായിസത്തെക്കുറിച്ചുമൊക്കെയായിരുന്നു അന്നത്തെ വിമര്‍ശനം. കസബ പോലൊരു സിനിമയില്‍ മമ്മൂട്ടി അഭിനയിക്കാന്‍ പാടില്ലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. രാജന്‍ സ്‌കറിയ എന്നത് കേവലമൊരു കഥാപാത്രമാണെന്നും മമ്മൂട്ടിയുടെ വ്യക്തിത്വവുമായി യാതൊരു ബന്ധമില്ലെന്നും ആരാധകര്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെപ്പോലൊരു താരത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നുമൊക്കെ അന്ന് താരം പറഞ്ഞിരുന്നു. ഈ വിമര്‍ശനത്തിന് ശേഷം താരത്തിന് നേരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണിയും അശ്ലീല പരാമര്‍ശവുമൊക്കെ നടന്നിരുന്നു.

  അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായിട്ടും ഒരു സിനിമയാണ് ലഭിച്ചത്! പാര്‍വതിയുടെ വെളിപ്പടുത്തല്‍!

  മെഗാസ്റ്റാര്‍ ആരാധകരായിരുന്നു താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. തനിക്ക് വേണ്ടി സംസാരിക്കാനായി ആരെയും ഏര്‍പ്പാടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി മമ്മൂട്ടി രംഗത്തുവന്നതോടെയാണ് വിവാദം അവസാനിച്ചത്. ഇതിന് പിന്നാലെയായാണ് പാര്‍വതിയുടെ സിനിമകളെ ഡീഗ്രേഡ് ചെയ്യുകയും ട്രെയിലറും ഗാനവുമൊക്കെ ഡിസ് ലൈക്ക് ചെയ്യാനും തുടങ്ങിയത്. ഡബ്ലുസിസിയുടെ സജീവ പ്രവര്‍ത്തകരിലൊരാള്‍ കൂടിയാണ് പാര്‍വതി. ദിലീപ് വിഷയത്തില്‍ അമ്മയുടെ നിലപാട് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വനിതാ താരങ്ങള്‍ കത്ത് നല്‍കിയതും അതിന് പിന്നാലെയായി യോഗം ചേര്‍ന്നുവെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്ന് വനിതാ സംഘടനയുടെ നേതൃത്വത്തില്‍ വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും പാര്‍വതി തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ താന്‍ ആര്‍ക്കെതിരെയാണോ പ്രതിഷേധിക്കുന്നത് അവരുടെ സിനിമകളില്‍ അവസരം കിട്ടുന്നില്ലെന്ന് പരാതി പറയുമ്പോള്‍ അത് കാപട്യമല്ലേയെന്ന സംശയമാണ് സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

  മമ്മൂട്ടിയുടെ വേദന മോഹന്‍ലാലിന് തിരിച്ചടിയായോ? രണ്ടാമൂഴം ത്രിശങ്കുവിലായതിന് പിന്നിലെ കാരണം? കാണൂ!

  അവസരങ്ങള്‍ ലഭിക്കുന്നില്ല

  കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ താന്‍ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറിയിട്ടും കേവലം ഒരു സിനിമയാണ് തനിക്ക് ലഭിച്ചതെന്നും തങ്ങളുടെ അവസരം നിഷേധിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്. മീ ടൂ തുറന്നുപറച്ചിലുകള്‍ നടത്തിയവരെ ബോളിവുഡ് പിന്തുണയ്ക്കുമ്പോള്‍ മലയാള സിനിമ അവരെ അകറ്റാനുമാണ് ശ്രമിക്കുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വാക്കുകള്‍ വൈറലായിരുന്നു.

  സംസാരിക്കാന്‍ പോലും അനുവാദമില്ല

  തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തുന്ന നായികമാരെ സ്വാഗതം ചെയ്യുകയാണ് ബോളിവുഡ്. ആരോപണവിധേയര്‍ക്കെതിരെ ശക്തമായ നടപടികളും അവരുടെ സിനിമകളെ തിരസ്‌ക്കരിക്കുന്ന സമീപനവുമാണ് അവിടെ നടക്കുന്നത്. ഒരാള്‍ക്ക് പോലും അവസരം നഷ്ടപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല ജോലി നഷ്ടപ്പെടില്ലെന്ന ഉറപ്പും അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും താരം ചൂണ്ടിക്കാണിച്ചിരുന്നു. മലയാളത്തിലെ താരങ്ങളായ തങ്ങള്‍ക്ക് ഇപ്പോള്‍ സംസാരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലെന്നും പാര്‍വതി പറഞ്ഞിരുന്നു.

  ഫാന്‍സ് അസോസിയേഷനുകളുടെ മുഖം മാറുന്നു

  ഇന്നത്തെ ഫാന്‍സ് പ്രവര്‍ത്തകര്‍ ലക്ഷ്യമാക്കുന്നത് താരങ്ങളുടെ വളര്‍ച്ചയല്ല മറിച്ച് ഗുണ്ടാ സംഘത്തെപ്പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. എതിര്‍പ്പും വിയോജിപ്പും പ്രകടിപ്പിക്കുന്നവരെ ആക്രമിക്കുകയെന്ന നിലപാടാണ് ഇന്നത്തേത്. കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ചതിന് ശേഷം താരത്തിന് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കേട്ടാലറയ്ക്കുന്ന തെറികളുമായുള്ള അസഭ്യ വര്‍ഷവും വധഭീഷണിയുമൊക്കെയായിരുന്നു അന്ന് താരത്തിന് നേരെ ഉയര്‍ന്നുവന്നത്.

  പാര്‍വതിയെ പരിഗണിക്കാമെന്ന് കരുതി

  കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു പ്രോജക്ട്, സുഹൃത്തായ ഒരു നടനുമായി സംസാരിക്കുകയായിരുന്നു. (അദ്ദേഹത്തിന് ആരോടും ഒരു വിവേചനവുമില്ല. എനിക്കും കഴിവുള്ള , നിലപാടുള്ള ഒരു ആർട്ടിസ്റ്റിനെ ഉൾപ്പെടുത്തുന്നതിന് സന്തോഷമേയുള്ളൂ.) അതിൽ സ്ത്രീകഥാപാത്രത്തിന് അനുയോജ്യയായ ഒരു നടിയെ കുറിച്ച് ആലോചിച്ചപ്പോൾ പാർവതിയുടെ പേര് ഉയർന്നുവന്നു. ചെറിയ ബജറ്റ് സിനിമയാണ് ഇൻഡിപെന്ഡന്റ് സിനിമയാണ് എന്നത് കൊണ്ടൊക്കെ അവർ സഹകരിക്കുമോ എന്ന സംശയം ഞാൻ പ്രകടിപ്പിച്ചു.

  മറുപടി ലഭിച്ചില്ല

  എന്തിനു മുൻവിധി സംസാരിച്ചു നോക്കൂ എന്ന് അദ്ദേഹം തന്നെ നമ്പർ തന്നു. ഞാൻ വിളിച്ചു. പാർവതി ഫോണെടുത്തില്ല. തിരക്കാണെങ്കിലോ അറിയാത്ത നമ്പർ എടുക്കാത്തതാണെങ്കിലൊ എന്നു കരുതി കാര്യങ്ങൾ വിവരിച്ച് സബ്ജക്ട് കേട്ടുനോക്കാമോ എന്നു ചോദിച്ച് ഒരു മെസേജുമയച്ചു അതിനൊരു മറുപടി മെസേജുപോലും കിട്ടിയില്ല . ഞാൻ പിന്നെ ആ വഴിക്ക് പോയില്ല.

  സ്വഭാവികമായ സംശയം

  ഒരു പ്രോജക്ട് കേൾക്കണോ വേണ്ടയോ ഏത് സിനിമ തെരഞ്ഞെടുക്കണം എന്നതൊക്കെ ഒരു അഭിനേതാവിന്റെ തീരുമാനമാണ്. പക്ഷെ സൂപ്പർ താര ഫാൻസ്‌ അസോസിയേഷനുകൾക്ക് എതിരെയും സിനിമയിലെ ആണധികാരക്രമങ്ങൾക്കെതിരെയും പടപൊരുതുന്ന ആളുകൾ അവസരം കുറഞ്ഞു, പ്രോജക്ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുമ്പോൾ അവർ ഉദ്ദേശിക്കുന്നത് സൂപ്പർതാര ആണധികാരസിനിമകളിൽ അവസരം കിട്ടുന്നില്ല എന്നാണോ എന്നു സ്വാഭാവികമായി സംശയം തോന്നും.

  ഈ വാശി കാപട്യമല്ലേ?

  എന്തുകൊണ്ട് ഇൻഡസ്ട്രിയിലെ വമ്പൻ സിനിമകളെ ഉറ്റുനോക്കിയിരിക്കാതെ കഴമ്പുള്ള ഇൻഡിപെൻഡന്റ് സിനിമകളിൽ സഹകരിക്കുന്നില്ല? അത് ചെയ്യാതിരിക്കുകയും തങ്ങൾ ആർക്കെതിരെയാണോ സമരം ചെയ്യുന്നത് അവരുടെ "പിന്തിരിപ്പൻ" സിനിമകളിൽ തന്നെ അവസരം കിട്ടണം എന്ന് വാശിപിടിക്കുകയും ചെയ്യുന്നത് കാപട്യമല്ലേ?

  കാര്യങ്ങള്‍ അവതരിപ്പിക്കാനറിയില്ല

  നിരവധി പേരാണ് സനല്‍ കുമാര്‍ ശശിധരന്‍റെ പോസ്റ്റിന് പിന്തുണ അറിയിച്ച് രംഗത്തുവന്നിട്ടുള്ളത്. താങ്കള്‍ ഉന്നയിച്ചത് വളരെ പ്രസക്തമായ ചോദ്യമാണെന്നും കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ പോലും അറിയില്ലെന്ന് പാര്‍വതി തെലഇയിച്ചുവെന്നുമൊക്കെയുള്ള കമന്‍റുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. വനിതാ സംഘടനയുടെ പ്രസ് മീറ്റ് ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്നുമാണ് മറ്റൊരാളുടെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്.

  പോസ്റ്റ് കാണാം

  സംവിധായകന്റെ പോസ്റ്റ് കാണാം.

  English summary
  Sanal Kumar sasidharan facebook post

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more