»   » ഇന്ദ്രന്‍സിനെ അപമാനിച്ചു! ഒടുവില്‍ തെറ്റ് തിരുത്തി സനല്‍ കുമാര്‍ ശശിധരന്‍, അത് നാവുപിഴയായിരുന്നു!

ഇന്ദ്രന്‍സിനെ അപമാനിച്ചു! ഒടുവില്‍ തെറ്റ് തിരുത്തി സനല്‍ കുമാര്‍ ശശിധരന്‍, അത് നാവുപിഴയായിരുന്നു!

Written By:
Subscribe to Filmibeat Malayalam

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നടന്‍ ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ സംസാരിച്ചു എന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലായിരുന്നു സനല്‍ കുമാര്‍ തുറന്ന് സംസാരിച്ചത്. ഇതിനെതിരെ ആളൊരുക്കത്തിന്റെ സംവിധായകന്‍ വിസി അഭിലാഷും രംഗത്തെത്തിയിരുന്നു. ഇതോടെ മാപ്പ് പറഞ്ഞിരിക്കുകയാണ് സനല്‍ കുമാര്‍.

aalrukam

സീറ്റിൻ തുമ്പത്തിരുത്തി ത്രസിപ്പിക്കുന്നൊരു ത്രില്ലർ- സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ! ശൈലന്റെ റിവ്യു!!

റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ് എന്‍കൗണ്ടറില്‍ ഇന്ദ്രന്‍സേട്ടന് കഴിഞ്ഞ തവണയൊക്കെ അവാര്‍ഡ് കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നെന്നും ഇത്തവണ അദ്ദേഹത്തെ ആക്ഷേപങ്ങളുയരാതിരിക്കാന്‍ അദ്ദേഹത്തെ കരുവാക്കുകയായിരുന്നു എന്നും ഉദ്ദേശിച്ച് ഒരു വാചകം പറഞ്ഞിരുന്നു. ഒരിക്കലും അത് അദ്ദേഹത്തിന്റെ അവാര്‍ഡിന്റെ മഹത്വം കുറച്ചു കാണാനോ ഒരു കലാകാരനെന്ന നിലക്ക് അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനോ ഉദ്ദേശിച്ച് പറഞ്ഞതല്ല.. നാവുപിഴയാണ്.. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന് ഇന്‍ഡസ്ട്രിയില്‍ തന്നെ അപൂര്‍വമാണ്.. നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നുമായിരുന്നു അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്.

sanal-kumar-sasidharan

ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയത് ഇന്ദ്രന്‍സിനായിരുന്നു. ആളൊരുക്കം എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു ഇന്ദ്രന്‍സിനെ തേടി ഭാഗ്യമെത്തിയത്. ഈ ഏപ്രില്‍ ആറിന് ആളൊരുക്കം തിയറ്ററുകളിലേക്ക് റിലീസിനെത്തുകയാണ്. സനല്‍ കുമാര്‍ ശശിധരന്റെ വാക്കുകളെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് ആളൊരുക്കുത്തിന്റെ സംവിധായകന്‍ വിസി അഭിലാഷ് രംഗത്തെത്തിയിരുന്നു. ഇതിന്റെ മറുപടിയായിട്ടാണ് സനല്‍ കുമാര്‍ ക്ഷമാപണം നടത്തിയിരിക്കുന്നത്.

തെലുങ്കിലെ താരപുത്രനും കിടുവാണ്! രാം ചരണിന്റെ കരിയര്‍ ബെസ്റ്റായി രംഗസ്ഥലം, വാരിക്കൂട്ടിയത് കോടികള്‍?

English summary
Sanal Kumar Sasidharan's facebook post about Indrans

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X