»   » ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കാതല്‍ സന്ധ്യയുടെ വെളിപ്പെടുത്തല്‍, എന്തുകൊണ്ട് പറഞ്ഞില്ല?

ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കാതല്‍ സന്ധ്യയുടെ വെളിപ്പെടുത്തല്‍, എന്തുകൊണ്ട് പറഞ്ഞില്ല?

Posted By: Rohini
Subscribe to Filmibeat Malayalam

പ്രശസ്ത മലയാളി നടി കൊച്ചിയില്‍ ആക്രമിയ്ക്കപ്പെട്ടതിന് ശേഷം പലരും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളുമായി രംഗത്തെത്തുകയാണ്. കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ടപ്പോഴാണ് തനിയ്ക്കും തനിയ്ക്കും ഇത്തരം ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പല മലയാളി നടിമാരും വെളിപ്പെടുത്തിയത്.

അങ്ങനെയൊന്നും ആകാന്‍ ദിലീപിന് ഒരിക്കലും കഴിയില്ല; കൊച്ചിന്‍ ഹനീഫയുടെ വിധവ പറയുന്നു

ഇപ്പോഴിതാ നടി കാതല്‍ സന്ധ്യയും തനിയ്ക്കും ഇത്തരത്തില്‍ ചില ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്നു. ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് നടിയുടെ വെളിപ്പെടുത്തല്‍.

അവള്‍ ധൈര്യശാലിയാണ്

കേരളത്തില്‍ ആക്രമിയ്ക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. അവള്‍ ധൈര്യശാലിയാണ്. ആ അപകടത്തില്‍ നിന്ന് ധൈര്യത്തോടെ കരയകറി. അവളെ കുറിച്ചാലോചിയ്ക്കുമ്പോള്‍ അഭിമാനമുണ്ട്- എന്ന് പറഞ്ഞുകൊണ്ടാണ് കാതല്‍ സന്ധ്യ സംസാരിച്ചു തുടങ്ങിയത്.

എനിക്കുണ്ടായ അനുഭവം

ഇത്തരത്തില്‍ ലൈംഗിക പീഡനത്തിന് ഞാനും ഇരയായിട്ടുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ തിരക്കിലായതിനാല്‍ എനിക്ക് അന്ന് ഒന്നും ചെയ്യാനോ, സംഭവത്തെ കുറിച്ച് പരാതിപ്പെടാനോ കഴിഞ്ഞില്ല എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.

തമിഴില്‍ ശ്രദ്ധേയ

കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മലയാളി നടിയായ സന്ധ്യ തമിഴകത്ത് ശ്രദ്ധിയ്ക്കപ്പെട്ടത്. സന്ധ്യയുടെ ആദ്യ ചിത്രമാണ് കാതല്‍. അതിന് ശേഷം കാതല്‍ സന്ധ്യ എന്ന പേരില്‍ അറിയപ്പെട്ട നടി തമിഴില്‍ ധാരാളം സിനിമകള്‍ ചെയ്തു.

മലയാളത്തില്‍

ആലീസ് ഇന്‍ വണ്ടര്‍ലാന്‍ എന്ന ചിത്രത്തിലൂടെയാണ് സന്ധ്യ മലയാളത്തിലെത്തുന്നത്. തുടര്‍ന്ന് പ്രജാപതി, സൈക്കിള്‍, സഹസ്രം, വേട്ട തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

English summary
Kadhal movie fame actress Sandhya said she too faced sexual harassment

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam