»   » ഫോര്‍ സെയിലില്‍ മോഡലായി കാതല്‍ സന്ധ്യ

ഫോര്‍ സെയിലില്‍ മോഡലായി കാതല്‍ സന്ധ്യ

Posted By:
Subscribe to Filmibeat Malayalam
കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മലയാളി താരം സന്ധ്യ ഇന്ന് മലായളികള്‍ക്കും സുപരിചിതയായ നടിയാണ്. കാതല്‍ സന്ധ്യയെന്ന് അറിയപ്പെടുന്ന താരം നായികാപ്രാധാന്യമുള്ള ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ്.

സതീഷ് അനന്തപുരയുടെ 'ഫോര്‍ സെയില്‍' എന്ന ചിത്രത്തില്‍ ഒരു മോഡലിന്റെ വേഷത്തിലാണ് സന്ധ്യയെത്തുന്നത്. ഇത്തരമൊരു വേഷം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഏറെ ത്രില്ലിലാണെന്ന് സന്ധ്യ പറയുന്നു. രണ്ട് സഹോദരിമാര്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

മോഡല്‍ ആണ് കഥാപാത്രമെങ്കിലും അധികം ഗ്ലാമറൊന്നും ആവശ്യമില്ലാത്ത ചിത്രമാണിതെന്നാണ് സന്ധ്യ പറയുന്നത്. മികച്ച പ്രകടനം ആവശ്യപ്പെടുന്ന കഥാപാത്രമാണ് എന്റത്. അതുകൊണ്ടുതന്നെ മേക്ക് ഓവറിന്റെ ആവശ്യം ചിത്രത്തിലില്ല- താരം പറയുന്നു.

സന്ധ്യയുടെ സഹോദരിയായി അഭിനയിക്കുന്നത് ഒരു പുതുമുഖ താരമാണ്, നടന്‍ മുകേഷും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ട്രാഫിക്ക്, മാസ്റ്റേഴ്‌സ് തുടങ്ങിയ മലയാളചിത്രങ്ങളിലൂടെ മികച്ച അഭിനയമായി സന്ധ്യ കാഴ്ചവച്ചിരുന്നത്. എന്നാല്‍ പിന്നീട് ശക്തമായ കഥാപാത്രങ്ങളൊന്നും മലയാളത്തില്‍ നിന്നും സന്ധ്യയെത്തേടി എത്തിയില്ല. ഫോര്‍ സെയിലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്, തമിഴില്‍ യാ യാ എന്നൊരു ചിത്രത്തിലും സന്ധ്യ അഭിനയിക്കുന്നുണ്ട്, രാജശേഖറാണ് ചിത്രത്തിന്റെ സംവിധായകന്‍.

യാ യായുടെ ചിത്രീകരണം ഏറെ രസകരമാണ്, ചിത്രത്തില്‍ സന്താനത്തിന്റെ നായികയായ പൊലീസ് കോണ്‍സ്റ്റബിളായിട്ടാണ് അഭിനയിക്കുന്നത്. ആദ്യമായി കോമഡി ചെയ്യുന്നതുകൊണ്ടുതന്നെ ഈ ചിത്രം എനിയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്റെ കോമഡി ആളുകള്‍ക്കിഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ- താരം പറയുന്നു.

English summary
Actress Sandhya, will be playing a model in Satheesh Ananthapuri's film, For Sale.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam